കിഫ്ബി നിർമാണപ്രവർത്തനങ്ങളുടെ ഗുണമേന്മയിലും മാനദണ്ഡങ്ങളിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. വേണ്ടത്ര മാനദണ്ഡം പാലിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് തുടങ്ങിയ 12 പദ്ധതി നിർത്തിവച്ചത്.
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. അത് തടയുന്നതിന്റെ ഭാഗമാണ് മാന്ദ്യവിരുദ്ധ പാക്കേജായി കിഫ്ബി കൊണ്ടുവന്നതെന്നും മന്ത്രി പറഞ്ഞു. ഉപധനാഭ്യർഥന ബില്ലിലെ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു ഐസക്.
മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ആദ്യം കാരണം കാണിക്കൽ നോട്ടീസ് നൽകും. മാറ്റമുണ്ടായില്ലെങ്കിൽ മെമ്മോ കൊടുക്കും. എന്നിട്ടും പ്രശ്നം പരിഹരിച്ചില്ലെങ്കിൽ നിർത്തിവയ്പിക്കും.
മാന്ദ്യകാലത്ത് പോലും കേന്ദ്രസർക്കാർ പക വീട്ടുകയാണ്. ചെലവുകൾക്കായുള്ള 6500 കോടി നിഷേധിച്ചു. എന്ത് സാമ്പത്തിക യുക്തി ഉപയോഗിച്ചാണ് ഇത് ന്യായീകരിക്കാനാവുക. ബജറ്റിൽ പ്രതീക്ഷിച്ചിരുന്ന 20000 കോടിയുടെ കുറവ് കൈ വായ്പ വാങ്ങി പരിഹരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.