05 December Thursday

ജോളി വീണ്ടും റിമാൻഡിൽ; എം എസ് മാത്യു കസ്‌റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019


കൊയിലാണ്ടി
കൂടത്തായി മഞ്ചാടിയിൽ മാത്യുവിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി ജോളിയെ വീണ്ടും റിമാൻഡ്‌ ചെയ്‌തു. കസ്റ്റഡി കാലാവധി തിങ്കളാഴ്‌ച അവസാനിച്ചിരുന്നു. കൊയിലാണ്ടി ചീഫ്‌ ജുഡീഷ്യൽ മജിസ്ട്രേട്ട്‌ കോടതിയിൽ ഹാജരാക്കിയ ജോളിയെ റിമാൻഡ്‌ ചെയ്‌ത്‌ കോഴിക്കോട്‌ ജില്ലാ ജയിലിലടച്ചു.
അല്‍ഫെയ്‌ന്‍ വധക്കേസില്‍ രണ്ടാം പ്രതിയായ എം എസ് മാത്യുവിനെ തിരുവമ്പാടി സിഐ ഷാജു ജോസഫ്‌ കസ്റ്റഡിയിൽ വാങ്ങി. മൂന്ന്‌ ദിവസത്തേക്കാണ്‌ കസ്‌റ്റഡിയിൽ വിട്ടത്‌. ബുധനാഴ്‌ച വീണ്ടും കോടതിയിൽ ഹാജരാക്കണം. പ്രജികുമാറില്‍നിന്ന്‌ സംഘടിപ്പിച്ച സയനൈഡ് ജോളിക്ക്‌ നൽകിയത്‌ മാത്യുവാണെന്നാണ്‌ കേസ്‌. അൽഫെയ്‌നെ കൊലപ്പെടുത്താൻ ഉപയോഗിച്ച സയനൈഡ്‌ എവിടെനിന്ന്‌ സംഘടിപ്പിച്ചു എന്നതടക്കമുള്ള കാര്യങ്ങൾ വിശദമായി അന്വേഷിക്കണമെന്നും തെളിവെടുപ്പ്‌ നടത്തണമെന്നും പ്രോസിക്യൂഷന്‌ വേണ്ടി ഹാജരായ അസി. പബ്ലിക്‌ പ്രോസിക്യൂട്ടർ രഞ്ജൻ ബേബി ആവശ്യപ്പെട്ടു.


പ്രധാന വാർത്തകൾ
 Top