നമ്പർ വൺ കേരളം : മന്ത്രി പി രാജീവിനെ അനുമോദിച്ചു

കളമശേരി
വ്യവസായ നിക്ഷേപ സൗഹൃദത്തിൽ കേരളത്തെ ഒന്നാമതെത്തിച്ച വ്യവസായമന്ത്രി പി രാജീവിനെ സംസ്ഥാന പ്രൊഡക്ടിവിറ്റി കൗൺസിൽ അനുമോദിച്ചു. കൗൺസിൽ പ്രസിഡന്റാണ് മന്ത്രി. ചടങ്ങിൽ ചെയർമാൻ ജോർജ് സ്ലീബ അധ്യക്ഷനായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കെഎസ്‌പിസി ഒരുലക്ഷം രൂപ മന്ത്രിക്ക് കൈമാറി. കിലെ ചെയർമാൻ കെ എൻ ഗോപിനാഥ്, എ ആർ സതീഷ്, പി ബിനിലാൽ എന്നിവർ സംസാരിച്ചു
0 comments