20 September Friday

രാജ്യം സാമ്പത്തിക തകർച്ചയിൽ: സീതാറാം യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2019


ന്യൂഡൽഹി
കേവലം സാമ്പത്തികമാന്ദ്യമല്ല രാജ്യം നേരിടുന്നതെന്നും കടുത്ത സാമ്പത്തികത്തകർച്ചയിലേക്ക്‌ കടന്നിരിക്കുകയാണെന്നും  സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബഹുഭൂരിപക്ഷം ജനങ്ങളുടെയും വരുമാനം കുത്തനെ ഇടിഞ്ഞു. സമ്പാദ്യനിരക്ക്‌ 22 മുതൽ 30 ശതമാനംവരെ കുറഞ്ഞു. ജനങ്ങളുടെ വാങ്ങൽശേഷി തകർന്നു.  നഗരങ്ങളിലെ ഇടിവിന്റെ ഇരട്ടിയാണ്‌ ഗ്രാമങ്ങളിൽ.

വൈകാരികവിഷയങ്ങൾ ഉയർത്തി പ്രധാനമന്ത്രി സാമ്പത്തികപ്രതിസന്ധിയിൽനിന്ന്‌ ശ്രദ്ധ തിരിച്ചുവിടാൻ ശ്രമിക്കുമ്പോൾ മന്ത്രിമാർ പരിഹാസ്യമായ വാദങ്ങൾ ഉയർത്തുകയാണ്‌. പ്രധാനമന്ത്രിയും മന്ത്രിമാരും പൊള്ളയായ ഒച്ചപ്പാടാണ്‌ സൃഷ്ടിക്കുന്നത്‌. യാഥാർഥ്യം കാണാൻ അവർ തയ്യാറാകുന്നില്ലെന്നും -സീതാറാം യെച്ചൂരി ട്വിറ്ററിൽ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top