23 September Wednesday

രാജമല ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി നടൻ സൂര്യ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020


കേരളത്തിൽ മണ്ണിടിച്ചിലിൽ പെട്ട് മരണമടഞ്ഞവരുടെ കുടുംബത്തിനും ആശ്രിതർക്കും അനുശോചനം രേഖപ്പെടുത്തി നടൻ സൂര്യ

" കേരളത്തിൽ ഇടുക്കി ജില്ലയിലെ രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽ അമ്പതിലധികം പേരുടെ ജീവൻ നഷ്ട്ടപ്പെട്ടതിൽ   വളരെയധികം വേദനിക്കുന്നു . കുടുംബത്തിന് വേണ്ടിയും മക്കളുടെ ഭാവി നന്മക്കായും ജനിച്ച മണ്ണ്    ചെന്ന് ജോലി ചെയ്തവർ ജീവനോടെ മണ്ണിനടിയിൽ പെട്ട് മരണമടഞ്ഞത് താങ്ങാനാവാത്ത ദുഖകരമായ സംഭവമാണ് . ഹൃദയത്തെ നടുക്കിയ ഈ പ്രകൃതി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്കു ചേരുന്നു ."

എന്ന് സൂര്യ തന്റെ അനുശോചന കുറിപ്പിലൂടെ പറഞ്ഞു.   നേരത്തെ കരിപ്പൂർ വിമാന ദുരന്തത്തിൽ മരണമടഞ്ഞവർക്കും തന്റെ ട്വിറ്റർ പേജിലൂടെ സൂര്യ അനുശോചനം രേഖപ്പെടുത്തിയിരുന്നു .


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top