19 September Saturday

കെ സ്വിഫ്റ്റ് വഴി 717.80 കോടിയുടെ നിക്ഷേപം ; 2547 എംഎസ്എംഇ സംരംഭങ്ങൾക്ക് അംഗീകാരപത്രം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020


സ്വന്തം ലേഖകൻ
സംസ്ഥാനത്തെ സംരംഭക സൗഹൃദമാക്കാൻ രൂപംനൽകിയ കെസ്വിഫ്റ്റ് (കേരള സിംഗിൾ വിൻഡോ ഇന്റർഫെയ്സ് ഫോർ ഫാസ്റ്റ് ആൻഡ് ട്രാൻസ്പരന്റ്‌ ക്ലിയറൻസസ്) ഏകജാലക സംവിധാനംവഴി 717.80 കോടി രൂപയുടെ നിക്ഷേപം വരുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

2547 സൂക്ഷ്മ, ചെറുകിട, ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങൾക്ക് സർക്കാർ അംഗീകാരപത്രം നൽകി. മറ്റ്‌ 361 സേവനങ്ങൾക്കുള്ള അംഗീകാരവും നൽകി. ജൂലൈ 22 വരെയുള്ള 2378 അപേക്ഷ തീർപ്പാക്കി.

സംരംഭവുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കൽ, ഓൺലൈനായി പണമടയ്ക്കൽ, അപേക്ഷയുടെ തൽസ്ഥിതി നിർണയം, അന്തിമാനുമതി പത്രം തുടങ്ങിയ സൗകര്യങ്ങളെല്ലാം കെ-സ്വിഫ്റ്റിലുള്ളതുകൊണ്ട് കാലതാമസം ഒഴിവാക്കാൻ സാധിക്കും. നിക്ഷേപ നിർദേശങ്ങൾ പൊതു അപേക്ഷാഫോമിൽ സമർപ്പിച്ചാൽ മതി. പത്തുകോടി രൂപവരെ നിക്ഷേപമുള്ള പദ്ധതി നിർദേശങ്ങൾക്ക് തൽക്ഷണം അനുമതി നൽകുന്ന തരത്തിൽ കെസ്വിഫ്റ്റിനെ പരിഷ്കരിച്ചു.

15 സർക്കാർ വകുപ്പുകളെയും ഏജൻസികളെയും കെ-സ്വിഫ്റ്റ് വഴി ബന്ധപ്പെടാം. ആരോഗ്യം, കൃഷി, റവന്യൂ, ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി, തീരസംരക്ഷണ മാനേജ്മെന്റ്‌ അതോറിറ്റി എന്നിവയെ അടുത്ത ഘട്ടത്തിൽ ഉൾപ്പെടുത്തുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top