27 September Sunday

ചിങ്ങം ഒന്നുമുതൽ ക്ഷേത്രദർശനം നടത്താം ; ഒരു സമയം അഞ്ചുപേർ മാത്രം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020


തിരുവനന്തപുരം
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള, ശബരിമല ഒഴികെയുള്ള ക്ഷേത്രങ്ങളിൽ ചിങ്ങം ഒന്നുമുതൽ (ആഗസ്‌ത്‌ 17 ) പ്രവേശനം അനുവദിക്കും. ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേർന്ന ബോർഡ് യോഗത്തിലാണ് തീരുമാനം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വിശ്വാസികളെ പ്രവേശിപ്പിക്കുക. ഒരു സമയം അഞ്ചുപേർ എന്ന നിലയിൽ  പ്രവേശനം ക്രമീകരിക്കും.10 വയസ്സിന് താഴെയുള്ളവർക്കും 65 വയസ്സിനു മുകളിലുള്ളവർക്കും ഇപ്പോൾ  പ്രവേശനമില്ല. രാവിലെ ആറിനുമുമ്പും വൈകിട്ട്‌ 6.30 മുതൽ ഏഴു വരെയും ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശനം ഉണ്ടാകില്ല. ദർശനത്തിന് എത്തുന്നവർ  മാസ്ക് ധരിക്കണം.  ആറടി അകലം പാലിക്കണം.

പേരും മേൽവിലാസവും ഫോൺ നമ്പരും രജിസ്റ്ററിൽ രേഖപ്പെടുത്തും. വഴിപാടുകൾ നടത്താം. പ്രസാദവിതരണം പ്രത്യേക കൗണ്ടറുകൾവഴി മാത്രമായിരിക്കും. ക്ഷേത്രക്കുളത്തിൽ കുളിക്കാനോ കൈകാലുകൾ കഴുകാനോ പാടില്ല. ഗർഭിണികളായ സ്ത്രീകൾ, രോഗലക്ഷണമുള്ളവർ എന്നിവർക്ക് ദർശനം അനുവദിക്കില്ല. അന്നദാനം, ബലിതർപ്പണം എന്നിവ  ഒഴിവാക്കി.   ചിങ്ങത്തിൽ ശബരിമലയിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്‌ എൻ വാസു പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top