03 August Monday

കുട്ടികൾ ഒറ്റയ്‌ക്കല്ല; ഒപ്പമുണ്ട്‌ ; മാനസിക പിന്തുണ നൽകിയത്‌ 68,814 കുട്ടികൾ

വെബ് ഡെസ്‌ക്‌Updated: Sunday Jul 12, 2020


കോവിഡ് കാലത്ത് കുട്ടികൾ അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങൾ പരിഹരിക്കാനും ആത്മഹത്യാ പ്രവണത ചെറുക്കാനുമായി രൂപീകരിച്ച ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’ പദ്ധതിയിലൂടെ രണ്ടാഴ്ച 68,814 കുട്ടികൾക്ക്‌ പ്രയോജനം ലഭിച്ചതായി മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഇതിൽ 10,890 കുട്ടികൾക്ക് കൗൺസലിങ്‌ നൽകി. 13 കുട്ടികൾക്ക് ഔഷധ ചികിത്സയും വേണ്ടിവന്നു.

കുട്ടികളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റം ബന്ധുക്കൾ ശ്രദ്ധിക്കണം.  അപാകത തോന്നുന്നെങ്കിൽ ജില്ലയിലെ സൈക്കോ സോഷ്യൽ സപ്പോർട്ട് ഹെൽപ് ലൈൻ നമ്പറിലോ, ദിശ 1056 നമ്പരിലേക്കോ വിളിക്കണം. ആരോഗ്യ വകുപ്പിന് കീഴിലുള്ള മാനസികാരോഗ്യ പരിപാടിയും വനിതാ ശിശുവികസന വകുപ്പും യോജിച്ച്‌ ഓരോ ജില്ലയിലും സൈക്കോ സോഷ്യൽ സപ്പോർട്ട് ടീമിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top