24 August Saturday

എൻജിനിയറിങ് പ്രവേശന പരീക്ഷ ഉടൻ ഓൺലൈനാക്കില്ല

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019


സ്വന്തം ലേഖകൻ
സംസ്ഥാനത്ത‌് 2020 മുതൽ എൻജിനിയറിങ് പ്രവേശനപരീക്ഷ ഓൺലൈനാക്കാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ‌്ച ചേർന്ന ഉന്നതതല യോഗമാണ‌് ഇതുസംബന്ധിച്ച പ്രായോഗിക പ്രയാസങ്ങൾ ചർച്ച ചെയ്‌തത‌്.

ഗ്രാമീണ മേഖലകളിൽ ഇന്റർനെറ്റ‌് സംവിധാനങ്ങളുടെ വേഗതക്കുറവ‌ിന്റെ പശ‌്ചാത്തലത്തിൽ പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണം പരിമിതപ്പെടുത്തേണ്ടിവരും. എൻജിനിയറിങ്ങിന്റെ രണ്ടു പരീക്ഷയും പൂർത്തിയാക്കാൻ കുറഞ്ഞത‌് ഓരോ ദിവസമെങ്കിലും അധികം വേണ്ടിവരും. വ്യത്യസ‌്ത ചോദ്യപേപ്പറും ആവശ്യമാകും.

അതിനാലാണ‌് തീരുമാനം സമഗ്രപഠനശേഷം മതിയെന്ന‌് നിർദേശിച്ചത‌്. അതേസമയം, പ്രവേശനപരീക്ഷാ കമീഷണർ നടത്തുന്ന എൽഎൽബി അടക്കമുള്ള മറ്റെല്ലാ പരീക്ഷകളും പൂർണമായും ഓൺലൈനായി തുടരും.

ഹൈടെക‌് ഡിജിറ്റൽ സൗകര്യങ്ങളുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുവിദ്യാലയങ്ങളും സംസ്ഥാനത്ത‌് സ്ഥാപിച്ച  പശ‌്ചാത്തലത്തിലാണ‌് എൻജിനിയറിങ് ഉൾപ്പെടെ പ്രവേശന പരീക്ഷകളെല്ലാം പൂർണമായും ഓണലൈനാക്കുന്നത‌് പരിശോധിക്കാൻ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ നിർദേശം നൽകിയത‌്. ഇതിനായി പദ്ധതി തയ്യാറാക്കാനും നിർദേശിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top