05 August Thursday
ഇന്നും നാളെയും - അധിക 
നിയന്ത്രണങ്ങൾ

അധിക ഇളവുകൾ : തിക്കിത്തിരക്കി 
നാടും നഗരവും

വെബ് ഡെസ്‌ക്‌Updated: Saturday Jun 12, 2021

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ വെള്ളിയാഴ്ച എറണാകുളം കലൂരിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്


കൊച്ചി
അധിക ഇളവുകളുടെ ഭാഗമായി കൂടുതൽ കടകൾ തുറന്നതോടെ വെള്ളിയാഴ്ച നാട്ടിലും നഗരത്തിലും തിരക്കേറി. തുണിക്കടകൾ, കണ്ണടക്കടകൾ, സ്റ്റേഷനറി, ജ്വല്ലറി, പാദരക്ഷകളുടെ ഷോറൂം, പുസ്തകം, സ്ത്രീകൾക്കായുള്ള ശുചീകരണ സാമഗ്രികൾ വിൽക്കുന്ന കടകൾ തുടങ്ങിയവ രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ പ്രവർത്തിച്ചു.

ജനം കൂട്ടത്തോടെ വാഹനങ്ങളിൽ എത്തിയതോടെ പലയിടത്തും ഗതാഗതക്കുരുക്കുണ്ടായി. നഗരത്തിൽ വാഹനങ്ങൾ പാർക്ക്‌ ചെയ്യുന്നതിനുവരെ പലരും ബുദ്ധിമുട്ടി. എറണാകുളം നഗരത്തിൽ പാലാരിവട്ടം, കലൂർ, മേനക, ബ്രോഡ്‌വേ എന്നിവിടങ്ങളിൽ രാവിലെമുതൽ ഗതാഗക്കുരുക്ക് അനുഭവപ്പെട്ടു. ബാങ്കുകളുടെ പ്രവൃത്തിദിവസമായതിനാൽ തിരക്ക്‌ കൂടി. പല ബാങ്കുകൾക്കുമുന്നിലും നീണ്ടവരി കാണാനായി.

അറ്റകുറ്റപ്പണികൾ നടത്തുന്ന സ്ഥാപനങ്ങളിലും മൊബൈൽ ഷോപ്പുകളിലും തിരക്ക്‌ അനുഭവപ്പെട്ടു. മൊബൈൽ, ലാപ്‌ടോപ് സർവീസ്‌ കേന്ദ്രങ്ങളിലേക്കും ജനം ഇരച്ചെത്തി. വാഹനഷോറൂമുകൾ അറ്റകുറ്റപ്പണികൾക്ക്‌ മാത്രമായി പകൽ രണ്ടുവരെ തുറന്നുപ്രവർത്തിച്ചു. മറ്റ് പ്രവർത്തനങ്ങളും വിൽപ്പനയും അനുവദിച്ചിരുന്നില്ല. ഹോട്ടലുകളിൽനിന്ന്‌ ഭക്ഷണം പാഴ്‌സൽ വാങ്ങാൻ അനുവദിച്ചിരുന്നു.

ഇന്നും നാളെയും - അധിക 
നിയന്ത്രണങ്ങൾ
കർശന നിയന്ത്രണങ്ങളുടെ ഭാഗമായി ശനി, ഞായർ ദിവസങ്ങളിൽ ജില്ലയിൽ സമ്പൂർണ ലോക്ക്‌ഡൗൺ ഏർപ്പെടുത്തും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പ്രവർത്തിക്കാം. ഹോട്ടലുകളിൽനിന്ന് ഭക്ഷണം ഹോം ഡെലിവറി മാത്രം അനുവദിക്കും. സാമൂഹ്യ അകലം കർശനമായി പാലിച്ച്‌ നിർമാണപ്രവർത്തനങ്ങൾ അനുവദിക്കും. നിർമാണപ്രവർത്തനങ്ങളുടെ വിവരം സമീപത്തെ പൊലീസ്‌ സ്റ്റേഷനിൽ മുൻകൂറായി അറിയിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top