17 October Thursday

പാവപ്പെട്ടവർക്ക‌് 10% മെഡിക്കൽ സീറ്റ‌് ഗവ. കോളേജിൽ മാത്രം

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019


തിരുവനന്തപുരം
മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് എംബിബിഎസിന് 10 ശതമാനം അധിക സീറ്റ് അനുവദിക്കണമെന്ന ആവശ്യം സർക്കാർ കോളേജുകൾക്ക‌ു മാത്രമേ പരിഗണിക്കൂ. സ്വാശ്രയ കോളേജുകളെ കൂടി പരിഗണിച്ച‌് അപക്ഷ സമർപ്പിച്ചതാണ‌്. എന്നാലിക്കാര്യത്തിലുള്ള മെഡിക്കൽ കൗൺസിലിന്റെ നിർദേശങ്ങളിൽ അവ്യക്തതയുണ്ടായിരുന്നു. പിന്നീട‌് ശരിയായ നിർദേശം ലഭിക്കുകയും സ്വാശ്രയ കോളേജുകളെ ഒഴിവാക്കുകയും ചെയ‌്തതായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ‌് മേധാവികൾ അറിയിച്ചു.

10 ശതമാനം സീറ്റുകളിൽ സാമ്പത്തിക സംവരണം നടപ്പാക്കുമ്പോൾ ആ കോളേജുകൾക്ക‌് 25 ശതമാനംവരെ സീറ്റ് എംസിഐയിൽനിന്ന‌് വർധിപ്പിച്ച‌ു കിട്ടാം. അർഹതയുള്ള എല്ലാ ഗവ. മെഡിക്കൽ കോളേജുകളിലും 25 ശതമാനംവരെ അധിക സീറ്റ് ലഭിക്കാനുള്ള ശ്രമമാണ‌് സർക്കാർ നടത്തുന്നത‌്.


പ്രധാന വാർത്തകൾ
 Top