26 August Monday

നിപാ: യുവാവിന്റെ പനി മാറി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019


നിപാ ബാധിതനായി സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന വിദ്യാർഥിയുടെ പനി മാറി. 48 മണിക്കൂറായി പനിയില്ലെന്ന‌്  നിപാ കൺട്രോൾ റൂമിൽനിന്നുള്ള വാർത്താക്കുറിപ്പിൽ അറിയിച്ചു.  രോഗി പരസഹായമില്ലാതെ നടക്കുകയും ഭക്ഷണം കഴിക്കുകയും ചെയ‌്തു. നന്നായി ഉറങ്ങുന്നുമുണ്ട‌്.

മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിലുള്ള ഏഴ് രോഗികളുടെയും പരിശോധനാ ഫലം നെഗറ്റീവാണ്. ഇവരുടെ നില മാറ്റമില്ലാതെ തുടരുന്നു. മറ്റു ചികിത്സകൾ തുടരാൻ ഇവരിലൊരാളെ വാർഡിലേക്കും മറ്റേയാളെ ഐസിയുവിലേക്കും മാറ്റി.

എറണാകുളം മെഡിക്കൽ കോളേജിൽ ചൊവ്വാഴ‌്ച പരിശോധിച്ച അഞ്ച‌് സാമ്പിളുകളുടെയും ഫലം നെഗറ്റീവാണ്. 10 സാമ്പിളുകളുടെ പരിശോധന നടക്കുന്നു. രോഗിയുമായി  സമ്പർക്കം പുലർത്തിയ 329 പേരിൽ ആലപ്പുഴ സ്വദേശിയായ ആളെ പനി കണ്ടതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക‌് മാറ്റി. 

രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ആലുവ പാലസിൽ 45 വവ്വാലുകളുടെ സാമ്പിൾ ശേഖരിച്ചു. ബുധനാഴ‌്ച പറവൂർ മേഖലയിൽനിന്നും വവ്വാലിന്റെ സാമ്പിളുകൾ ശേഖരിക്കും.


പ്രധാന വാർത്തകൾ
 Top