15 October Tuesday

പാലാരിവട്ടം മേൽപ്പാലം : അന്വേഷണം വേണം: ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019


ഉമ്മൻചാണ്ടി ഭരണത്തിൽ പൊതുമരാമത്ത് പണികളിൽ നടന്ന കുംഭകോണങ്ങളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പാലാരിവട്ടം മേൽപ്പാലം യുഡിഎഫ് കാലത്ത‌് നടന്ന വലിയ കുംഭകോണങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്. ഇതിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിന്റെയും പങ്ക് അന്വേഷിക്കണം.പദ്ധതിയുടെ ആദ്യഘട്ടംമുതൽതന്നെ നിക്ഷിപ്ത താൽപ്പര്യവും അഴിമതിയും പ്രകടമാണ്.
ഇബ്രാഹിംകുഞ്ഞിന്റെ മണ്ഡലത്തിൽ മാത്രം 298 കോടി രൂപയാണ് യുഡിഎ‌ഫ‌് കാലത്ത‌് നിർമാണ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചിരിക്കുന്നത്.

ഈ പദ്ധതികളെക്കുറിച്ചും ഇതിനകം പരാതികൾ ഉയർന്നുവന്ന എല്ലാ പൊതുമരാമത്ത് കരാറുകളെ സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്തണം. ഇതിന്റെ ഭാ​ഗമായി ‘ഉമ്മൻചാണ്ടിയുടെ ‘പഞ്ചവടിപ്പാലങ്ങൾ’ ഇനിയെത്രയുണ്ട്? അഴിമതിക്കാരെ ശിക്ഷിക്കുക’ എന്ന മുദ്രാവാക്യമുയർത്തി 17ന് ജില്ലാ കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ  സായാഹ്ന ധർണ നടത്തും.

പാലാരിവട്ടത്ത് 20ന് ‘അഴിമതിക്ക് അന്ത്യം കുറിക്കുക, കുറ്റവാളികളെ തുറങ്കിൽ അടയ്ക്കുക’ എന്ന മുദ്രാവാക്യമുയർത്തി റീത്ത് വയ‌്പ‌് സമരവും സംഘടിപ്പിക്കുമെന്ന് എ എ റഹീം പറഞ്ഞു. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് എസ് സതീഷ്, ട്രഷറർ എസ് കെ സജീഷ്, വെെസ് പ്രസിഡന്റ് കെ യു ജനീഷ് കുമാർ എന്നിവരും പങ്കെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top