23 July Tuesday

മഴ ശക്തം; മുല്ലപ്പെരിയാർ ജലനിരപ്പ് 112.15 അടി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019


കുമളി
മുല്ലപ്പെരിയാർ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ ആരംഭിച്ചതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. നിലവിൽ അണക്കെട്ടിൽ 112.15 അടി വെള്ളമാണുള്ളത്. അണക്കെട്ടിലേക്ക് സെക്കൻഡിൽ 324 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. തിങ്കളാഴ്ചയിത് 163.17 ഘനയടി ആയിരുന്നു.

അണക്കെട്ടിൽനിന്ന‌് തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് സെക്കൻഡിൽ 70 ഘനയടി എന്നത് 231.56 ആയി ഉയർത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ആറുവരെയുള്ള 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ 26.6 മില്ലീമീറ്ററും തേക്കടിയിൽ 24.6 എംഎംഉം മഴപെയ്തു. തിങ്കളാഴ്ചയിത് യഥാക്രമം 15.6 മില്ലീമീറ്ററും 14.4 എംഎം ആയിരുന്നു.

ഇടവിട്ട് മഴ പെയ്യുന്നതിനാൽ അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതിൽ വർധിക്കുന്നുണ്ട്.

ഇടുക്കിയിൽ നേരിയ മഴ ; മലങ്കര അണക്കെട്ടിന്റെ ഷട്ടർ തുറന്നു
മൂലമറ്റം
ഇടുക്കി അണക്കെട്ടിന്റെ പദ്ധതിപ്രദേശത്ത‌് നേരിയ മഴലഭിച്ചു. 10.4 മില്ലിമീറ്റർ മഴ ലഭിച്ചു. മൂലമറ്റം പവർഹൗസിൽ പരമാവധി വൈദ്യുതി ഉൽപാദനം നടക്കുന്നതിനാൽ ചൊവ്വാഴ‌്ച രാവിലെവരെ മലങ്കര ഡാമിന്റെ ഒരുഷട്ടർ തുറന്നു. 

ചൊവ്വാഴ‌്ച വരെ ഇടുക്കി അണക്കെട്ടിൽ 2309.28 അടി ജലമുണ്ട‌്. അണക്കെട്ടിന്റെ ആകെ സംഭരണശേഷിയുടെ 16.14 ശതമാനമാണ‌ിത‌്. കഴിഞ്ഞവർഷം 2329.06 അടിയായിരുന്നു. ഈ സമയത്തെ ജലനിരപ്പ‌്. ചൊവ്വാഴ‌്ച രാവിലെ എട്ടിന‌്  മലങ്കരഡാമിന്റെ  നാലാം നമ്പർ ഷട്ടറാണ് തുറന്നത്.   കഴിഞ്ഞ ദിവസങ്ങളിൽ ജലസംഭരണിയിലെ ജലനിരപ്പ് ഉയർന്നിരുന്നു. കാലവർഷം ആരംഭിച്ചതോടെ കൂടുതൽ വെള്ളം ഡാമിലേക്ക് ഒഴുകിയെത്തി. 30 സെ. മീറ്ററാണ് ഷട്ടർ തുറന്നത്. ഷട്ടർ തുറന്ന് വെള്ളം തൊഴുപുഴയാറ്റിലേക്ക് ഒഴുക്കിവിട്ടതോടെ സംഭരണിയിലെ ജലനിരപ്പ് താഴ‌്ന്നു.


പ്രധാന വാർത്തകൾ
 Top