22 September Sunday

കായലിൽ വെള്ളം വറ്റി; മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ

വെബ് ഡെസ്‌ക്‌Updated: Sunday May 12, 2019


വൈപ്പിൻ
കായലിൽ മണലും മാലിന്യങ്ങളും നിറഞ്ഞ് വെള്ളമില്ലാതായതോടെ മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ. ദേശീയജലപാത കടന്നുപോകുന്ന ചെറായി ഭാഗത്തെ കായലിലാണ് വെള്ളം വറ്റിയത്. ജലപാതയ‌്ക്കായി ഡ്രഡ്ജ് ചെയ്ത ഭാഗം ഒഴികെ കായലിന് ഇരുഭാഗത്തും മണൽ നിറഞ്ഞിരിക്കുകയാണ്. കായൽത്തീരത്ത് കെട്ടിയ മത്സ്യത്തൊഴിലാളികളുടെ വഞ്ചികൾ  ഇറക്കാൻ കഴിയാത്ത അവസ്ഥയാണ‌്.  ചീനവലക്കാർ വലയിട്ടിട്ട‌് ദിവസങ്ങളായി. കായലോരത്തെ മത്സ്യത്തൊഴിലാളികൾ ഇതോടെ പട്ടിണിയിലായി. ദേശീയപാതയ‌്ക്കായി ഡ്രഡ‌്ജ‌് ചെയ‌്ത മണൽ  കായൽ തീരത്താണ് നിക്ഷേപിച്ചത‌്.  മഴയും വേലിയേറ്റവും മൂലം ഈ മണൽ തിരികെ കായലിലേക്ക് വീണതാണ് ഇപ്പോഴത്തെ അവസ്ഥയ‌്ക്കു കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top