19 June Wednesday

യുക്തിചിന്ത സെമിനാർ

വെബ് ഡെസ്‌ക്‌Updated: Sunday May 12, 2019


കൊച്ചി
യുക്തിവാദ പഠനകേന്ദ്രം ഏഴാം വാർഷികവും ‘ചാർവാകം 2019’ ദേശീയ ശാസ‌്ത്ര യുക്തിചിന്ത സെമിനാറും എറണാകുളം ടൗൺ ഹാളിൽ കന്നട എഴുത്തുകാരൻ ഡോ. കെ എസ‌് ഭഗവാൻ ഉദ‌്ഘാടനം ചെയ‌്തു. ചടങ്ങിൽ യുക്തിവാദ പഠനകേന്ദ്രം നൽകുന്ന ഫ്രീ തോട്ട‌് അവാർഡ‌് മഹാരാഷ‌്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതിക്ക‌് നൽകി. സുശീല മുണ്ടെ, സവിത ഷേത‌് എന്നിവർ ചേർന്ന‌് അവാർഡ‌് ഏറ്റുവാങ്ങി. യുക്തിവാദിസംഘം പ്രസിഡന്റ‌് അഡ്വ. കെ എൻ അനിൽകുമാർ, കൊളത്തൂർ മണി, പീർ മുഹമ്മദ‌് എന്നിവർ സംസാരിച്ചു. ഡോ. കെ ‌എസ‌് ഭഗവാൻ എഴുതിയ എന്തുകൊണ്ട‌് രാമക്ഷേത്രം, സവർണ ഹിന്ദുമതത്തിലെ ഹിംസ എന്നീ  പുസ‌്തകങ്ങളും പ്രകാശനം ചെയ‌്തു.


പ്രധാന വാർത്തകൾ
 Top