22 October Tuesday

വൈദ്യുതി പ്രതിസന്ധി : പുതിയ ഊർജോൽപ്പാദന മാർഗങ്ങൾ കണ്ടെത്തണം: മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Sunday May 12, 2019


കൊച്ചി
സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധി പരിഹരിക്കാൻ പുതിയ ഊർജ ഉൽപ്പാദനമാർഗങ്ങൾ കണ്ടെത്തണമെന്ന‌് മന്ത്രി എം എം മണി.  ഇലക‌്ട്രിക്കൽ ഇൻസ‌്പെക്ടറേറ്റ‌് എൻജിനിയേഴ‌്സ‌് അസോസിയേഷൻ വാർഷികം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേനൽക്കാലമായതിനാൽ ഊർജ ഉപയോഗം കുത്തനെ ഉയർന്നു. മറ്റ‌് സംസ്ഥാനങ്ങളെ ആശ്രയിച്ചാണ‌് പ്രതിസന്ധി പരിഹരിക്കുന്നത‌്.  എന്നും ഇങ്ങനെ  മുന്നോട്ട‌ുപോകാനാകില്ല.  നിലവിലെ ചെറുകിട വൈദ്യുതപദ്ധതികൾ നഷ‌്ടമാണ‌്.

സൗരോർജ ഉൽപ്പാദനം കൂട്ടുകയാണ‌് ഒരു മാർഗം. ഊർജ ഉപയോഗത്തിന്റെ കാര്യത്തിലും കാര്യമായ ശ്രദ്ധയുണ്ടെങ്കിൽ പ്രതിസന്ധി ഒരു പരിധിവരെ പരിഹാരിക്കാം. എൽഇഡി ബൾബുകൾ ഉപയോഗിക്കുന്നതാണ‌് നല്ലതെന്നും അദ്ദേഹം പറഞ്ഞു. രാപാൾ സുകുമാരൻ രചിച്ച‌് എം ഹരികൃഷ‌്ണൻ സംഗീതം നൽകിയ സുരക്ഷാഗാനം മന്ത്രി പ്രകാശനം ചെയ‌്തു.
ഹോട്ടൽ പ്രസിഡൻസിയിൽ നടന്ന സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ‌് ടോജോ ജേക്കബ‌് അധ്യക്ഷനായി. ചീഫ‌് ഇലക‌്ട്രിക്കൽ ഇൻസ‌്പെക്ടർ വി സി അനിൽകുമാർ, ജോർജ‌് വി ജയിംസ‌്, ഡോ. ബെന്നി ആന്റണി, യു രാജു, കെ എസ‌് ജോസ‌ഫ‌്, എൻ കെ സുനിൽ ശ്രീനിവാസ‌് തുടങ്ങിയവർ സംസാരിച്ചു. കുടുംബമേളയിൽ   വിവിധ വിഭാഗങ്ങളിലുള്ളവരെ ആദരിച്ചു.


പ്രധാന വാർത്തകൾ
 Top