01 June Thursday

ലോറിയുടെ ക്യാബിൻ ഗ്രില്ലിൽ തട്ടി ആനയുടെ കൊമ്പ് പിളർന്നു

വെബ് ഡെസ്‌ക്‌Updated: Monday Mar 13, 2023


തൃശൂർ
ഉത്സവ എഴുന്നള്ളിപ്പിന് കൊണ്ടുപോകുന്നതിനിടെ ലോറിയുടെ ക്യാബിൻ ഗ്രില്ലിൽ തട്ടി ആനയുടെ കൊമ്പ് പിളർന്നു. തൃശൂർ കുട്ടൻകുളങ്ങര ദേവസ്വം ആന അർജുനന്റെ കൊമ്പാണ് പിളര്‍ന്നത്. രണ്ട് കൊമ്പുകളുടെയും അറ്റം പിളർന്നു. ആനയുടെ പരിക്ക് ഗുരുതരമല്ല. വടക്കാഞ്ചേരിയില്‍നിന്ന് തൃശൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം.

ഒടിഞ്ഞ കൊമ്പിന്റെ ഭാഗം വനം വകുപ്പ് ശേഖരിച്ചു.  ആനയെ എഴുന്നള്ളിപ്പുകളില്‍നിന്നും മാറ്റി നിര്‍ത്താന്‍ വനം വകുപ്പ് നിര്‍ദേശം നല്‍കി.  
അന്വേഷണം ആവശ്യപ്പെട്ട് ഹെറിറ്റേജ് അനിമൽ ടാസ്ക്ഫോഴ്സ് സെക്രട്ടറി വി കെ വെങ്കിടാചലം കലക്ടർക്ക് പരാതി നൽകി.  ലോറിയിൽ കയറ്റിക്കൊണ്ടു പോകുമ്പോഴുണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമായത്. കൊമ്പ് പിളരും വിധത്തിൽ ഇടിയേറ്റിട്ടുണ്ടെങ്കിൽ ആന്തരിക ക്ഷതമേറ്റിരിക്കാനും സാധ്യതയുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top