05 April Sunday

തീരദേശ ഹൈവേ: പുലിമുട്ട്‌ ഡിപിആറിൽ പെടുത്തണം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 12, 2020


തിരുവനന്തപുരം
കടലാക്രമണമുള്ള ഭാഗത്ത്‌ തീരദേശ ഹൈവേയുടെ സംരക്ഷണം ഉറപ്പാക്കാനുള്ള പുലിമുട്ട്‌ നിർമാണം കാലേകൂട്ടി ആസൂത്രണം ചെയ്യണമെന്ന്‌ നിയമസഭ എസ്‌റ്റിമേറ്റ്‌ കമ്മിറ്റി. പുലിമുട്ട്‌ നിർമാണം ഹൈവേയുടെ വിശദ പദ്ധതിരേഖയിൽ ഉൾപ്പെടുത്തണം-–- എസ്‌ ശർമ അധ്യക്ഷനായ കമ്മിറ്റി ചൊവ്വാഴ്ച സമർപ്പിച്ച റിപ്പോർട്ടിലാണ്‌ നിർദേശമുള്ളത്‌.

ഹൈവേ നിർമാണം വേഗം പൂർത്തിയാക്കാൻ വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച്‌ പ്രവർത്തിക്കണം. അലൈൻമെന്റിലും മറ്റും ജനപ്രതിനിധികളുടെ അഭിപ്രായം പരിഗണിക്കണം. ജനസാന്ദ്രത കൂടുതലുള്ള മേഖലകളിൽ എലവേറ്റഡ്‌ ഹൈവേ സാധ്യത പരിശോധിക്കണം. ദീർഘദൂര യാത്രക്കാരുടെ സൗകര്യത്തിനായി ഹൈവേയിൽ നിശ്ചിത ഇടവേളകളിൽ ശുചിമുറി ഒരുക്കണം.

ഹൈവേക്ക്‌ സ്ഥലം ഏറ്റെടുക്കും മുമ്പ്‌ സാമൂഹിക, പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു. സ്ഥലം ഏറ്റെടുക്കും മുമ്പ്‌ മത്സ്യത്തൊഴിലാളികളുടെ ആശങ്ക ദൂരീകരിക്കാൻ അദാലത്ത്‌ നടത്തണമെന്നും കമ്മിറ്റി നിർദേശിക്കുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top