04 April Saturday

കെഎസ്ആർടിസിയിൽ ഹിതപരിശോധനാ നടപടി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 12, 2020


കൊച്ചി
കെഎസ്ആർടിസിയിൽ ഹിതപരിശോധനയ്ക്കുള്ള നടപടി ആരംഭിച്ചെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അപേക്ഷ സമർപ്പിച്ച യൂണിയനുകളുടെ ഹിയറിങ് സമയക്രമം അനുസരിച്ച് നടത്തും. രജിസ്ട്രാർ ഓഫ് യൂണിയൻസ്‌  സംഘടനകളുടെ അഭിപ്രായം ശനിയാഴ്ച കേൾക്കും. 20ന് റിട്ടേണിങ് ഓഫീസറെ നിയമിക്കുമെന്നും വരണാധികാരി ഹിതപരിശോധനയ്ക്ക് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും സർക്കാർ വ്യക്തമാക്കി. കെഎസ്ആർടിസിയിൽ ഹിതപരിശോധന സമയബന്ധിതമായി നടത്തണമെന്നാവശ്യപ്പെട്ട് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ സമർപ്പിച്ച ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.


പ്രധാന വാർത്തകൾ
 Top