23 August Friday

ലൈസൻസുകൾ 30 ദിവസത്തിനകം: മന്ത്രി ഇ പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019


കൊച്ചി
സംരംഭകർക്ക‌് ലൈസൻസുകൾ 30 ദിവസത്തിനകം നൽകാൻ സർക്കാർ നടപടി സ്വീകരിച്ചതായി വ്യവസായമന്ത്രി ഇ പി ജയരാജൻ പറഞ്ഞു. കൊച്ചിയിൽ അസെൻഡ‌് 2019 നിക്ഷേപസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെ വ്യവസായസൗഹൃദ സംസ്ഥാനമാക്കി മാറ്റും. വ്യവസായങ്ങളുടെ സ്വഭാവത്തിനനുസരിച്ച് പ്രത്യേക വ്യവസായ പാർക്കുകൾ തുടങ്ങും. പൊതുമേഖലയിൽ മാത്രമല്ല, സ്വകാര്യ മേഖലയിലും  പാർക്കുകൾ അനുവദിക്കും. ഗ്രാമങ്ങളിൽ 25 ഏക്കറും നഗരത്തിൽ 15 ഏക്കറുമായിരിക്കും പാർക്കുകൾ തുടങ്ങാനുള്ള പരിധി. പൊതുമേഖലയിലെ വ്യവസായ പാർക്കുകളിൽ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും സ്വകാര്യ പാർക്കിലും ഉണ്ടാകും.

ഇൻവെസ്റ്റ് കേരള വെബ്‌സൈറ്റ്  ഇ പി ജയരാജൻ ഉദ‌്ഘാടനംചെയ‌്തു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി കെ ഇളങ്കോവൻ, ഫിക്കി ദേശീയ പ്രസിഡന്റ‌് സന്ദീപ് സോമാനി, സിഐഐ ദക്ഷിണേന്ത്യ ചെയർമാൻ ആർ ദിനേശ്, കെഎസ്എസ്ഐഎ പ്രസിഡന്റ എം ഖാലിദ് എന്നിവർ സംസാരിച്ചു. ചീഫ‌് സെക്രട്ടറി ടോം ജോസ‌് സ്വാഗതവും ടൈ കേരള ചാപ്റ്റർ പ്രസിഡന്റ‌് എം എസ് എ കുമാർ നന്ദിയും പറഞ്ഞു.


പ്രധാന വാർത്തകൾ
 Top