16 May Monday

പ്രാണ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്‌ ഫെസ്റ്റിവലിന്‌ ഇന്ന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 12, 2022


കണ്ണൂർ
പ്രാണ‐ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്‌ ഫെസ്റ്റിവൽ 10–-ാം പതിപ്പിന്‌ ബുധനാഴ്‌ച തുടക്കമാകും. സംസ്ഥാന ഉദ്‌ഘാടനം തിരുവനന്തപുരം മണക്കാട്‌ ഗവ. ഗേൾസ്‌ ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. പകൽ ഒന്നിനാണ്‌ സ്‌കൂൾതല മത്സരം.

സ്‌കൂൾ മത്സരത്തിൽ ഒന്നാം സ്ഥാനക്കാർക്ക്‌ 23നു നടക്കുന്ന ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കാം. ആദ്യ രണ്ട്‌ സ്ഥാനക്കാർക്ക്‌ സർട്ടിഫിക്കറ്റ്‌ നൽകും.
ജില്ലാ മത്സരം ഫെബ്രുവരി ആറിനും സംസ്ഥാന മെഗാ ഫൈനൽ പത്തൊമ്പതിനുമാണ്‌. ഉപജില്ലകളിൽ രണ്ട്‌ ബാച്ചായാണ്‌ മത്സരം. രാവിലെ 9.30ന്‌ എൽപി, ഹയർ സെക്കൻഡറി വിഭാഗത്തിനും 11. 30ന്‌ യുപി, സെക്കൻഡറി വിഭാഗത്തിനും. 

വിജയികൾക്ക്‌ ഒരുകോടി രൂപയുടെ ക്യാഷ് അവാർഡും മികച്ച പ്രകടനം നടത്തുന്ന 2000 വിദ്യാർഥികൾക്ക്‌  ഒരുകോടിരൂപയുടെ  പ്രാണ ലേണിങ് ആപ്പും സമ്മാനമായി നൽകും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top