26 February Wednesday

കെഎസ്‌കെടിയു ജില്ലാ സമ്മേളനത്തിന്‌ ഉജ്വല തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Jan 12, 2020


കൊച്ചി
കർഷകസമരങ്ങളുടെ ജ്വലിക്കുന്ന സ്മരണകളിൽ കേരള സംസ്ഥാന കർഷക തൊഴിലാളി യൂണിയൻ (കെഎസ്‌കെടിയു) ജില്ലാ സമ്മേളനത്തിന്‌ ഇരുമ്പനത്തെ എം കേളപ്പൻ നഗറിൽ ഉജ്വല തുടക്കം. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം കെ മോഹനൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം സി കെ വർഗീസ് രക്തസാക്ഷിപ്രമേയവും ജില്ലാ ജോയിന്റ് സെക്രട്ടറി കെ പി അശോകൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ സി എൻ സുന്ദരൻ സ്വാഗതം പറഞ്ഞു. അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ കെ കോമളകുമാരി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സി ടി കൃഷ്ണൻ, എ ഡി കുഞ്ഞച്ചൻ, സംസ്ഥാന എക്സിക്യൂട്ടീവ്‌ അംഗം എം പി പത്രോസ്, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, കർഷകസംഘം ജില്ലാ ട്രഷറർ ഡോ. എൻ രമാകാന്തൻ എന്നിവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി സി ബി ദേവദർശനൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി എം ശശി കണക്കും അവതരിപ്പിച്ചു.

വിവിധ സബ്‌ കമ്മിറ്റികളെ തെരഞ്ഞെടുത്തു. പ്രമേയ കമ്മിറ്റി–- ടി കെ വത്സൻ (കൺവീനർ), പി എം മനാഫ്, എൻ എസ് സജീവൻ, കെ പി റെജീഷ്, കെ ഇന്ദിര, കെ പി രാമചന്ദ്രൻ, സി ടി വർഗീസ്. ക്രഡൻഷ്യൽ കമ്മിറ്റി–- പി കെ സുബ്രഹ്മണ്യൻ (കൺവീനർ), ഇ എം സലിം, സി എൻ പ്രഭ കുമാർ, എം എസ് ശോഭിതൻ, വി സി ബിജു, അമ്മിണി ജോസ്, രാജൻ വർഗീസ്. മിനുട്‌സ്‌ കമ്മിറ്റി– ടി ഐ ശശി (കൺവീനർ), ഒ വി ദേവസി, സി കെ ശശി, ജിഷ ശ്യാം, സി പി എസ് ബാലൻ.

സമ്മേളനത്തിന്റെ ദീപശിഖാ ജാഥ ശനിയാഴ്ച രാവിലെ മുളന്തുരുത്തിയിൽ പി കെ സുരേന്ദ്രന്റെ സ്മൃതിമണ്ഡപത്തിൽനിന്ന്‌ ആരംഭിച്ചു. കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോപി കോട്ടമുറിക്കൽ ജാഥാ ക്യാപ്റ്റൻ ടി കെ വത്സന് ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ്‌ എം കെ  മോഹനൻ പതാക ഉയർത്തി‌. സ്വാഗതസംഘം ചെയർമാൻ സി എൻ സുന്ദരൻ ദീപശിഖ തെളിച്ചു. 20 ഏരിയകളിൽനിന്ന്‌ 345 പ്രതിനിധികൾ പങ്കെടുക്കുന്നു. പ്രതിനിധി സമ്മേളനം ഞായറാഴ്ചയും തുടരും. തിങ്കളാഴ്ച റാലിക്കുശേഷം ചേരുന്ന സമാപന പൊതുസമ്മേളനം മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്യും.
 


പ്രധാന വാർത്തകൾ
 Top