23 March Saturday

ബി എസ് രാജീവിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

തിരുവനന്തപുരം > സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ബിഎസ് രാജീവിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. വഞ്ചിയൂര്‍, പേരൂര്‍കട ഏരിയാ കമ്മറ്റികളുടെ സെക്രട്ടറി എന്ന നിലയില്‍ തിരുവനന്തപുരം ജില്ലയിലെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചിരുന്നു. കേരള സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് അംഗമായും പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന്റെ അകാല വിയോഗം പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്‌ടമാണുണ്ടാക്കിയതെന്ന്  മുഖ്യമന്ത്രി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top