22 March Friday

സ്വതന്ത്ര സോഫ‌്റ്റ‌്‌വെയറിനെ ആശ്രയിക്കുന്ന സമൂഹം ഉണ്ടാവണം: സ‌്റ്റാൾമാൻ

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

കോഴിക്കോട‌് > സ്വതന്ത്ര സോഫ്റ്റ‌്‌വെയറിനെ ആശ്രയിക്കുന്ന സമൂഹമാണ‌് ആവശ്യമെന്ന‌്  സ്വതന്ത്ര സോഫ‌്റ്റ‌്‌വെയറിന്റെ വക്താവ‌് റിച്ചാഡ‌് സ‌്റ്റാൾമാൻ. കേരള ലിറ്ററേച്ചർ ഫെസ‌്റ്റിവലിൽ ‘ഫ്രീ സോഫ‌്റ്റ‌്‌വെയർ: ഫ്രീഡം ഇൻ യുവർ കംപ്യൂട്ടിങ‌്’ എന്ന വിഷയത്തിൽ സംവദിക്കുകയായിരുന്നു അദ്ദേഹം.

പ്രോഗ്രാമിനെ യൂസർ നിയന്ത്രിക്കുന്നതാണ‌് ഫ്രീ സോഫ‌്റ്റ‌്‌വെയർ. ഉപയോക്താക്കളെ തങ്ങൾക്കനുസൃതമായി നിയന്ത്രിക്കുകയും തളച്ചിടുകയുമാണ‌് നോൺ ഫ്രീ സോഫ‌്റ്റ‌്‌വെയറുകൾ ചെയ്യുന്നത‌്. അവിടെ ഉടമ ഉപയോക്താവിന്റെ അധികാരിയായി മാറുകയാണെന്നും സ‌്റ്റാൾമാൻ പറഞ്ഞു. ചിത്രങ്ങളുടെ സഹായത്തോടെയാണ‌് അദ്ദേഹം കാണികളുമായി സംവദിച്ചത‌്.


പ്രധാന വാർത്തകൾ
 Top