20 February Wednesday

എംജി യൂണി. എംപ്ലോയീസ‌് അസോ. നേതൃത്വ പരിശീലന ക്യാമ്പ‌ിന‌് തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019


കോട്ടയം
എംജി യൂണിവേഴ‌്സിറ്റി എംപ്ലോയീസ‌് അസോസിയേഷൻ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പ‌് കോട്ടയം സോഫിയ സെന്ററിൽ തുടങ്ങി.

സമകാലീന രാഷ‌്ട്രീയം മാർക‌്സിസ‌്റ്റ‌് വീക്ഷണത്തിൽ എന്ന വിഷയത്തിൽ യതീന്ദ്രൻ(വൈലോപ്പള്ളി സംസ‌്കൃതിഭവൻ), കേരള നവോത്ഥാന ചരിത്രം എന്ന വിഷയത്തിൽ കെ ടി കുഞ്ഞിക്കണ്ണൻ (കോഴിക്കോട‌് കേളുവേട്ടൻ സ‌്മാരക പഠനകേന്ദ്രം), മാധ്യമങ്ങളുടെ രാഷ‌്ട്രീയം എന്ന വിഷയത്തിൽ ദേശാഭിമാനി റസിഡന്റ‌് എഡിറ്റർ പി എം മനോജ‌്, അവകാശ സമരങ്ങളിൽ സ‌്ത്രീ എന്ന വിഷയത്തിൽ ഡോ. മ്യൂസ‌് മേരി ജോർജ‌് (കേരള സാഹിത്യ അക്കാദമി), സർവീസ‌് സംഘടനാ ചരിത്രം എന്ന വിഷയത്തിൽ എൻജിഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി സി മാത്തുക്കുട്ടി എന്നിവർ ക്ലാസെടുത്തു. ക്യാമ്പ‌് അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ശനിയാഴ‌്ചയും ക്യാമ്പ‌് തുടരും.


പ്രധാന വാർത്തകൾ
 Top