06 December Friday

തൊഴിലവസരം സൃഷ്ടിക്കാൻ കേന്ദ്രത്തിന്‌ മടി: ജയതി ഘോഷ്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019


ന്യൂഡൽഹി
തൊഴിലില്ലായ്‌മ വർധനയും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും ബന്ധിതമാണെന്ന് പ്രശസ്‌ത സാമ്പത്തിക ശാസ്‌ത്രജ്ഞ ഡോ. ജയതി ഘോഷ് പറഞ്ഞു. പൊതുചെലവ് വർധിപ്പിക്കാനോ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനോ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല. ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച ദേശീയ കൺവൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ.

ഡൽഹിയിലെ ഐവാൻ- ഇ -ഗാലിബ് ഓഡിറ്റോറിയത്തിൽ നടന്ന ദേശീയ തൊഴിലവകാശ കൺവൻഷനിൽ രാജ്യത്തെ തൊഴിലില്ലായ്മയുടെ നിജസ്ഥിതി വെളിപ്പെടുത്തുന്ന  രേഖ അവതരിപ്പിച്ചു.  തൊഴിലില്ലായ്‌മ രൂക്ഷമാക്കുന്ന കേന്ദ്രസർക്കാരിന്റെ വികലമായ നയങ്ങൾക്കെതിരെ ശക്തമായ വിദ്യാർഥി–-യുവജന പ്രതിഷേധം സംഘടിപ്പിക്കും. 20 സംസ്ഥാനങ്ങളിൽനിന്നായി അഞ്ഞൂറോളം പ്രതിനിധികൾ പങ്കെടുത്തു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി അഭോയ് മുഖർജി, ജോയിന്റ്‌ സെക്രട്ടറി പ്രീതി ശേഖർ എന്നിവർ സംസാരിച്ചു.

സിഐടിയു അഖിലേന്ത്യ പ്രസിഡന്റ് കെ ഹേമലത, മുംബൈ ടാറ്റാ ഇൻസ്റ്റിട്ട്യൂട്ട് അധ്യാപകനും സാമ്പത്തിക വിദഗ്‌ധനുമായ ഡോ. ആർ രാമകുമാർ, കോൺടിനെന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ചിലെ ഗവേഷകൻ സുബിൻ ഡെന്നിസ്, അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ നേതാവ് ഡോ. വിക്രംസിങ്‌, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷക നിയതി സംഗ രാജു എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
 


പ്രധാന വാർത്തകൾ
 Top