23 September Wednesday

ചെല്ലാനത്തിന്‌ താങ്ങായി യുവത; 25 ടൺ ഭക്ഷ്യവസ്‌തുക്കൾ കൈമാറി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020


പള്ളുരുത്തി
കടലാക്രമണത്തിലും കോവിഡ്‌ വ്യാപനത്തിലും ദുരിതം അനുഭവിക്കുന്ന ചെല്ലാനത്തിന് കൈത്താങ്ങായി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി. ജില്ലയിലെ 20 ബ്ലോക്ക് കമ്മിറ്റികളിൽനിന്ന് ശേഖരിച്ച 25 ടൺ ഭക്ഷ്യസാധനങ്ങൾ ചെല്ലാനത്ത് ദുരിതം അനുഭവിക്കുന്നവർക്ക് വിതരണം ചെയ്യാനെത്തിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. എ എ അൻഷാദ് പള്ളുരുത്തി എ പി വർക്കി സ്മാരക മന്ദിരത്തിൽവച്ച് ജോൺ ഫെർണാണ്ടസ് എംഎൽഎയ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്‌തു.

ജില്ലാ പ്രസിഡന്റ്‌ ഡോ. പ്രിൻസി കുര്യാക്കോസ്, സംസ്ഥാന കമ്മിറ്റി അംഗം സോളമൻ സിജു, സിപിഐ എം ഏരിയ സെക്രട്ടറി പി എ പീറ്റർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ എസ് സുനീഷ്, അബ്ദുൾ സമദ്, എ ആർ രഞ്‌ജിത്, മിഥുൻ പ്രകാശൻ, അഖിൽ ദാസ്, പി ജെ പോൾസൺ, ഖദീജ റിഷ്ബത്ത്, വിഷ്ണു ജയകുമാർ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top