19 September Saturday

ആഗസ്തിലെ മഴ 10 ദിവസംകൊണ്ട്‌ ലഭിച്ചു ; കുറച്ച് ദിവസംകൂടി ജാഗ്രത തുടരുക : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020


ആഗസ്തിൽ മുഴുവൻ ലഭിക്കേണ്ട മഴ 10 ദിവസംകൊണ്ട്‌ ലഭിച്ചതായി  മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ആഗസ്തിൽ ലഭിക്കുന്ന ആകെ മഴ 427 മില്ലിമീറ്ററാണ്. എന്നാൽ, ഒന്നുമുതൽ 10വരെ സംസ്ഥാനത്ത്‌ കിട്ടിയത് 476 മില്ലിമീറ്റർ മഴയാണ്.

ജലനിരപ്പുയർന്നുനിൽക്കുന്ന നെയ്യാർ, പേപ്പാറ, അരുവിക്കര, മണിയാർ. മൂഴിയാർ, ലോവർ പെരിയാർ, മലങ്കര, പൊന്മുടി, കല്ലാർ, പാംബ്ലാ, ഇരട്ടയാർ, ഭൂതത്താൻകെട്ട്‌, പൂമല, പെരിങ്ങൽക്കുത്ത്‌, മംഗലം, മൂലത്തറ, കാഞ്ഞിരപ്പുഴ, കുറ്റിയാടി, കാരാപ്പുഴ, പഴശ്ശി ഡാമുകളാണ്‌ നിലവിൽ തുറന്നുവിട്ടിട്ടുള്ളത്‌. അലർട്ട് ലെവലിന് താഴെ എത്തിയാൽ അത് അവസാനിപ്പിക്കും. അതുവരെ നദിക്കരകളിൽ താമസിക്കുന്നവർ ജാഗ്രത തുടരേണ്ടതാണ്.

കേന്ദ്ര ജലകമീഷന്റെ പ്രളയ മുന്നറിയിപ്പ് പ്രകാരം അച്ചൻകോവിലാർ, മണിമലയാർ, മീനച്ചിൽ എന്നീ നദികളിലാണ് ജലനിരപ്പ് അപകടകരമായി നിൽക്കുന്നത്. ഇവിടങ്ങളിലും തിങ്കളാഴ്ചയോടെ ജലനിരപ്പ് താഴുന്നുണ്ട്‌.

പൊതുവിൽ സംസ്ഥാനത്ത് അപകടാവസ്ഥ കുറയുന്ന ആശ്വാസമാണ് ഉള്ളതെന്നും  കുറച്ച് ദിവസംകൂടി ജാഗ്രത തുടരാൻ തന്നെയാണ് നിർദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top