16 January Saturday

പെട്ടിമുടി കരിപ്പൂർ : ദുരന്തമുഖത്തും ബിജെപി ചെന്നിത്തല ഐക്യം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020


പെട്ടിമുടി, കരിപ്പൂർ ദുരന്തങ്ങൾക്ക് ഇരയായവർക്ക്‌ അടിയന്തര സഹായം അനുവദിച്ചതിന്റെ പേരിലും രാഷ്‌ട്രീയമുതലെടുപ്പിന്‌ കൈകോർത്ത്‌ കേന്ദ്രമന്ത്രി വി മുരളീധരനും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും. കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക്‌ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും പത്ത്‌ ലക്ഷം രൂപവീതമാണ്‌ സഹായം പ്രഖ്യാപിച്ചത്‌. പെട്ടിമുടിയിൽ കേന്ദ്ര സർക്കാർ രണ്ട്‌ ലക്ഷം പ്രഖ്യാപിച്ചപ്പോൾ സംസ്ഥാന സർക്കാർ ആദ്യഗഡുവായി അഞ്ച്‌ ലക്ഷം നൽകുമെന്ന്‌ അറിയിച്ചു. പ്രതിപക്ഷനേതാവും കേന്ദ്രമന്ത്രിയും ഇതിന്റെ പേരിലാണ്‌ തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചത്‌.

വിമാനദുരന്തത്തിൽ മരിച്ചവർക്ക്‌ കേന്ദ്രം പത്ത്‌ ലക്ഷം പ്രഖ്യാപിച്ചപ്പോൾ പെട്ടിമുടിയിൽ അത്‌ രണ്ട്‌ ലക്ഷമായി കുറച്ചു. ഇക്കാര്യം മറച്ചുവച്ചാണ്‌ വി മുരളീധരന്റെ ശ്രമം. രണ്ട്‌ ദുരന്തങ്ങളിൽ മരിച്ചവർക്കും പത്ത്‌ ലക്ഷം നൽകണമെന്നാണ്‌ അദ്ദേഹത്തിന്റെ ആവശ്യം. കേന്ദ്രം നൽകുമെന്ന്‌ അറിയിച്ച രണ്ട്‌ ലക്ഷം പത്ത്‌ ലക്ഷമായി ഉയർത്തുമോയെന്ന ചോദ്യത്തിന്‌ മുരളീധരന്‌ മറുപടിയില്ല.

പെട്ടിമുടിയിൽ കേന്ദ്ര സഹായം രണ്ട്‌ ലക്ഷമായതിൽ ചെന്നിത്തലയ്‌ക്ക്‌ മിണ്ടാട്ടമില്ല. കരിപ്പൂരിൽ അനുവദിച്ച തുക പെട്ടിമുടിയിലും നൽകണമെന്ന ചെന്നിത്തലയുടെ വാദം മുരളീധരനെ പിന്തുണച്ചാണ്‌.  ആദ്യഗഡുവാണ്‌ പ്രഖ്യാപിച്ചതെന്നും പുത്തുമലയിലും കവളപ്പാറയിലും ചെയ്‌തതുപോലെ സമഗ്രമായ പുനരധിവാസം അടക്കം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top