22 September Tuesday

ആർഎസ്‌എസുകാർക്കെതിരായ കേസ്‌ പിൻവലിച്ചത്‌ ഉമ്മൻചാണ്ടി: ചെന്നിത്തല

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020


സ്വന്തം ലേഖകൻ
യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ആർഎസ്‌എസ്‌ നേതാക്കൾക്കെതിരായ കേസ്‌ പിൻവലിച്ചത്‌   അന്നത്തെ  മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെന്ന്‌  പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല.  കേസ്‌ പിൻവലിക്കുന്ന  കാലത്ത്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫ്‌ ജസ്‌റ്റീസ്‌  വകുപ്പ്‌ തന്റെ കൈവശമായിരുന്നില്ല. അത്‌‌  മുഖ്യമന്ത്രിയുടെ വകുപ്പായിരുന്നു–- ചെന്നിത്തല പറഞ്ഞു. 

ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ എംജി കോളേജ്‌ ആക്രമണ കേസിൽ പ്രതികളായിരുന്ന ആർഎസ്‌എസുകാരുടെ കേസ്‌ പിൻവലിച്ചു എന്ന കോടിയേരി ബാലകൃഷ്‌ണന്റെ ആരോപണത്തിന്‌ മറുപടി പറയുമ്പോഴാണ്,‌ ഉത്തരവാദിത്തം  ഉമ്മൻചാണ്ടിയുടെ തലയിലിട്ടത്‌. കേസ്‌ പിൻവലിക്കുമ്പോൾ താനായിരുന്നു ആഭ്യന്തര മന്ത്രിയെങ്കിലും അതിന്റെ വകുപ്പ്‌ തനിക്കായിരുന്നില്ല. മുഖ്യമന്ത്രിയുടെ കൈവശമായിരുന്നോ വകുപ്പ്‌ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ അതെയെന്നായിരുന്നു മറുപടി. ഇത്‌ ഉമ്മൻചാണ്ടിക്കെതിരായ ഗുരുതര ആരോപണമല്ലേയെന്ന്‌  ചോദിച്ചപ്പോൾ അത്‌  നിഷേധിച്ചതുമില്ല.

തൊഗാഡിയക്കെതിരായ കേസ്‌ പിൻവലിച്ചതിന്റെ ഉത്തരവാദിത്തവും  തനിക്കായിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. അതിന്റെ ഉത്തരവാദിത്തവും പറയാതെ ഉമ്മൻചാണ്ടിയുടെ മേൽ കെട്ടിവയ്‌ക്കുകയായിരുന്നു അദ്ദേഹം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top