23 September Wednesday

സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവ്‌ : അമ്മയുടെയും കുഞ്ഞിന്റെയും മരണം: വനിതാ കമീഷന്‍ ഇടപെടുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020

നജ്മ


കൊല്ലം
കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ ലഭിക്കാൻ വൈകിയതിനാൽ യുവതിയും കുഞ്ഞും മരിക്കാനിടയായ സംഭവത്തിൽ സംസ്ഥാന വനിതാ കമീഷൻ ഇടപെടുന്നു. തൊടിയൂർ സ്വദേശിനി നജ്മയും കുഞ്ഞുമാണ്‌ ആശുപത്രിയിൽ മരിച്ചത്‌. ആശുപത്രിയുടെ വീഴ്‌ചയാണ്‌ കാരണമെന്ന്‌ പരാതിയുയർന്നിരുന്നു. കമീഷൻ അധ്യക്ഷ എം സി ജോസഫൈൻ ആരോഗ്യ- മന്ത്രി കെ കെ ശൈലജയുമായി ചർച്ച നടത്തി. കമീഷൻ അംഗം എം എസ്‌ താര നജ്‌മയുടെ വീട്‌ സന്ദർശിക്കുകയുംചെയ്‌തു.

സംഭവം നടന്നത്  സ്വകാര്യ ആശുപത്രിയിലായതിനാൽ സർക്കാർ നടപടിയെടുക്കേണ്ടതിനാലാണ്‌ കമീഷൻ അധ്യക്ഷ മന്ത്രിയുമായി ചർച്ച നടത്തിയത്‌.  കൃത്യസമയത്ത്‌ ചികിത്സ ലഭിക്കാതിരുന്നതിനാൽ ഗുരുതരാവസ്ഥയിലായ യുവതിയെ തിരുവനന്തപുരം എസ്എടി  ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.  തുടർന്ന് ആദ്യം കുഞ്ഞും പിന്നീട് അമ്മയും മരിച്ചു.  സംഭവത്തിൽ റിപ്പോർട്ട്‌ സമർപ്പിക്കാൻ കരുനാഗപ്പള്ളി എസിപിയോട്‌ ആവശ്യപ്പെട്ടതായി കമീഷൻ അംഗം ഷാഹിദാ കമാൽ അറിയിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top