25 September Friday

ബാലഭാസ്‌കറിന്റെ മരണം : സംഭവസ്ഥലത്ത്‌ നാളെ സിബിഐ പരിശോധന

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020


തിരുവനന്തപുരം
വയലിനിസ്‌റ്റ്‌ ബാലഭാസ്‌കറിന്റെ അപകടമരണം അന്വേഷിക്കുന്ന സിബിഐ സംഘം ബുധനാഴ്‌ച കഴക്കൂട്ടം പള്ളിപ്പുറം സന്ദർശിക്കും. ഇവിടെയാണ്‌ ബാലഭാസ്‌കർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്‌. കലാഭവൻ സോബിയുമൊത്ത്‌ പരിശോധന നടത്താനാണ്‌ തീരുമാനം. സോബി നൽകിയ മൊഴിയുടെ സത്യാവസ്ഥ മനസ്സിലാക്കാനാണിത്‌. ഇതിനിടെ തനിക്ക്‌ വധഭീഷണി വന്നതായി സോബി സിബിഐക്ക്‌ പരാതി നൽകി. പരാതി പൊലീസിന്‌ നൽകാൻ സിബിഐ നിർദേശിച്ചു.

ഇതേസമയം സ്വർണക്കടത്ത്‌ കേസിലെ പ്രതികളെ ഉടൻ ചോദ്യംചെയ്യാൻ സിബിഐ തീരുമാനിച്ചു. പ്രകാശ്‌ തമ്പി, വിഷ്‌ണു എന്നിവരെയാണ്‌ ചോദ്യം ചെയ്യുക. ഇതിന്റെ ഭാഗമായി ഡയറക്ടറേറ്റ്‌ ഓഫ്‌ റവന്യു ഇന്റലിജൻസി(ഡിആഐ)ൽ നിന്ന്‌ കേസിന്റെ റിപ്പോർട്ട്‌ തേടും. ആദ്യഘട്ട മൊഴി എടുക്കൽ പൂർത്തിയായ ശേഷമാകും ശാസ്‌ത്രീയ പരിശോധനകൾ ഉൾപ്പെടെയുള്ള നടപടി. കേസിൽ  ബാലഭാസ്‌കറിന്റെ മാതാപിതാക്കൾ, ഭാര്യ ലക്ഷ്‌മി, ഇവരുടെ സഹോദരൻ പ്രസാദ്‌, കലാഭവൻ സോബി എന്നിവരുടെ മൊഴിയാണ്‌ സിബിഐ ഇതുവരെ എടുത്തത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top