24 October Thursday

പിഎസ്‌സി: ഡിജിറ്റൽ തെളിവ്‌ ശേഖരിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019



പിഎസ്‌സി സിവിൽ പൊലീസ്‌ ഓഫീസർ പരീക്ഷയുടെ ഉത്തരം ചോർത്തിനൽകിയ കേസന്വേഷണത്തിന്‌ ക്രൈംബ്രാഞ്ച്‌ സൈബർ വിദഗ്‌ധരടങ്ങിയ പ്രത്യേക സംഘം രൂപീകരിക്കും. എസ്‌പി എസ്‌ ഷാനവാസിന്റെ നേതൃത്തിലുള്ള സംഘത്തിൽ ഡിവൈഎസ്‌പിയും ഇൻസ്‌പെക്ടറുമുണ്ടാകും. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനാണിത്‌.

പിഎസ്‌സി വിജിലൻസ്‌ നടത്തിയ അന്വേഷണത്തിന്റെ രേഖകൾ ആവശ്യപ്പെട്ട്‌ അന്വേഷണസംഘം തിങ്കളാഴ്‌ച പിഎസ്‌സി സെക്രട്ടറിക്ക്‌ കത്ത്‌ നൽകും.  പ്രതികളുടെ ഫോൺ വിവരങ്ങൾ ശേഖരിക്കുന്നതിന്‌ ക്രൈംബ്രാഞ്ച്‌ ഹൈടെക്‌ സെല്ലിനെ സമീപിച്ചു. സംഭവം നടന്നിട്ട്‌ ഒരു വർഷം പിന്നിട്ടതിനാൽ തെളിവ്‌ ശേഖരണം എളുപ്പമല്ല. അതിനാലാണ്‌ കൂടുതൽ ഡിജിറ്റൽ തെളിവ്‌ ശേഖരിക്കുന്നത്‌. ആർ ശിവരഞ്ജിത്‌, എ എൻ നസീം, പി പി പ്രണവ്‌, സിവിൽ പൊലീസ്‌ ഓഫീസർ ഗോകുൽ, കല്ലറ സ്വദേശി സഫീർ എന്നിവർക്കെതിരെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച്‌ കേസ്‌ രജിസ്‌റ്റർ ചെയ്‌തിരുന്നു.


പ്രധാന വാർത്തകൾ
 Top