05 August Wednesday

അക്രമസമരങ്ങൾക്കുപിന്നിൽ യുഡിഎഫ്‌ ഗൂഢാലോചന: ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020


തിരുവനന്തപുരം
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്‌ച നടന്ന അക്രമസമരത്തിനുപിന്നിൽ യുഡിഎഫിന്റെ രാഷ്ട്രീയ ഗൂഢാലോചനയെന്ന്‌ ഡിവൈഎഫ്‌ഐ. രാഷ്ട്രീയനേട്ടം ലാക്കാക്കി സംസ്ഥാനത്ത്‌ കോവിഡ് സമൂഹവ്യാപനമുണ്ടാക്കാനാണ്‌ ശ്രമമെന്നും  സംസ്ഥാന സെക്രട്ടറി എ എ റഹീം വാർത്താസമ്മേളനത്തിൽ  വ്യക്തമാക്കി.

പൂന്തുറയിൽ ആസൂത്രിത നുണപ്രചാരണങ്ങളിലൂടെ ആളുകളെ തെറ്റിദ്ധരിപ്പിച്ച്‌ ഇളക്കിവിടുകയായിരുന്നു. ആരോഗ്യ പ്രവർത്തകരെ തടയാനും പൊലീസുമായി സംഘർഷം സൃഷ്ടിക്കാനും ബോധപൂർവം  ശ്രമം നടന്നു. ഇതിന്‌ പിന്നിൽ സ്ഥലം എംഎൽഎകൂടിയായ മുൻ ആരോഗ്യമന്ത്രി‌ക്കും എസ്‌ഡിപിഐയ്‌ക്കുമുള്ള പങ്ക്‌ അന്വേഷിക്കണം.  സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനുപകരം ആൾക്കൂട്ടത്തെ ഇളക്കിവിടാൻ ശ്രമിക്കുന്നതിലൂടെ യുഡിഎഫിന്റെ ദുഷ്ടമനസ്സാണ് വെളിവാകുന്നത്‌. കഴുകന്റെ  മാനസികാവസ്ഥയാണ് യുഡിഎഫ് നേതാക്കൾക്ക്.

സ്വർണക്കടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ചത് മാതൃകാപരമായ സമീപനമാണ്. എന്നാൽ, അന്വേഷണം യഥാവിധി നടക്കണമെന്ന് യുഡിഎഫിന്‌ താൽപ്പര്യമില്ല. മറിച്ച് അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് സർക്കാർ വിരുദ്ധ കലാപം സൃഷ്ടിക്കാനാണ് അവരുടെ ശ്രമമെന്നും എ എ  റഹീം പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top