14 June Monday

പുതിയ വാക്സിൻ നയം : കുത്തിവയ്പുനടപടികൾ 
സർക്കാർ വിശദീകരിക്കണം: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021


കൊച്ചി
കേന്ദ്രസർക്കാരിന്റെ പുതിയ വാക്സിൻ നയത്തിന്റെ അടിസ്ഥാനത്തിൽ, കുത്തിവയ്പിന് സ്വീകരിക്കുന്ന നടപടികൾ വിശദീകരിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു. വാക്സിൻ നയം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളാണ് ജസ്റ്റിസുമാരായ അനിൽ നരേന്ദ്രനും സിയാദ് റഹ്മാനും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്.

കോവിൻ പോർട്ടൽവഴി ബുക്കിങ്ങിന് തടസ്സങ്ങൾ നിലനിൽക്കുന്നതിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു. സ്പോട്ട് ബുക്കിങ്‌ അടക്കമുള്ള കാര്യങ്ങളിൽ നടപടി അറിയിക്കാനാണ് നിർദേശം. വാക്സിനേഷന് സന്നദ്ധമാണെന്ന് സ്വകാര്യ ആശുപത്രികളുടെ സംഘടന അറിയിച്ചു.  ആർടിപിസിആർ ടെസ്റ്റിന് നിരക്ക് നിശ്ചയിക്കാൻ ദുരന്തനിവാരണ നിയമപ്രകാരം അധികാരമുണ്ടെന്ന് സർക്കാർ അറിയിച്ചു. നിരക്കുവർധന ചോദ്യം ചെയ്ത് ലാബുകൾ സമർപ്പിച്ച അപ്പീലുകളിലാണ് സർക്കാർ നിലപാട് ആവർത്തിച്ചത്. കേസുകൾ കോടതി വെള്ളിയാഴ്‌ച പരിഗണിക്കാനായി മാറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top