20 June Thursday

ഇ എം എസ് സ്മൃതി 13നും 14നുംര തൃശൂരിൽ; യെച്ചൂരി ഉദ്ഘാളടനം, പട് നായിക് മുഖ്യപ്രഭാഷണം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019


തൃശൂർ
തൃശൂർ കോസ്ഫോറ്മൃർഡിന്റെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തിൽ   നടത്തുന്ന ദേശീയ സംവാദ പരിപാടിയായ "ഇ എം എസ് സ്മൃതി 13, 14 തീയതികളിൽ തൃശൂരിൽ നടക്കും.  ഇ എം എസിന്റെ ജന്മദിനത്തോടനുബന്ധിച്ച് നടത്തിവരുന്ന പരിപാടിയുടെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന് സംഘാടക സമിതി ചെയർമാനും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  കേരള സംഗീത നാടക അക്കാദമി റീജണൽ തിയറ്ററിൽ 13ന് രാവിലെ പത്തിന് ഇ എം എസ് സ്മൃതി  സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. സംവാദത്തിന്റെ മുഖ്യവിഷയം  "ജനാധിപത്യം, സമത്വം:  ലിംഗം, ജാതി സമകാലീന ഇന്ത്യയിൽ' എന്നതാണ്. നാലു സെഷനുകളിലായാണ് പരിപാടി.  ലിംഗസമത്വം എന്ന ലക്ഷ്യം സാധ്യമാക്കാനുള്ള  പരിശ്രമങ്ങൾക്ക് ഇത്തരം  പഠനങ്ങൾ അനുപേക്ഷണീയമാണ്. അതുകൊണ്ടുതന്നെ സമകാലീന ഇന്ത്യയിൽ ഏറെ പ്രസക്തമായ വിഷയമാണ് ഇക്കുറി ഇ എം എസ് സ്മൃതിയിൽ ചർച്ച ചെയ്യുന്നതെന്ന് കെ രാധാകൃഷ്ണൻ വ്യക്തമാക്കി.

വ്യാഴാഴ്ചൃ രാവിലെ പത്തിന് ഉദ്ഘാടന സമ്മേളനത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് അധ്യക്ഷനാകും. പ്രൊഫ. പ്രഭാത് പട്നായിക്യ മുഖ്യപ്രഭാഷണം നടത്തും.  പകൽ രണ്ടിന് "ജനാധിപത്യം സമത്വം, ജാതി' എന്ന സെഷനിൽ  ദേശാഭിമാനി ചീഫ് എഡിറ്റർ പി രാജീവ്  അധ്യക്ഷനാകും. ഇക്കണോമിക്  ആൻഡ്ഭ പൊളിറ്റിക്കൽ വീക്ക് ലി പത്രാധിപർ പ്രൊഫ. ഗോപാൽ ഗുരു വിഷയം അവതരിപ്പിക്കും.  ഡോ. മീര വേലായുധൻ, ഡോ. സുനിൽ പി ഇളയിടം എന്നിവർ സംസാരിക്കും.  

വെള്ളിയാഴ്ചപ രാവിലെ 9.30ന് "ജനാധിപത്യവും ലിംഗപദവി മാനങ്ങളും'  എന്ന സെഷനിൽ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സുഭാഷണി അലി വിഷയം അവതരിപ്പിക്കും. മന്ത്രി എ സി മൊയ്തീൻ അധ്യക്ഷനാകും. മന്ത്രി കെ കെ ശൈലജ, ഡോ. ഇഷിത മുഖർജി, മേരി തോമസ്, വിജയരാജ മല്ലിക തുടങ്ങിയവർ സംസാരിക്കും.  പകൽ രണ്ടിന് "ജനാധിപത്യവും ന്യൂനപക്ഷങ്ങളും’ എന്ന സെഷനിൽ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി വിഷയം അവതരിപ്പിക്കും. മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷനാകും. സിപിഐ കേന്ദ്ര സെക്രട്ടറിയറ്റ്  അംഗം ബിനോയ് വിശ്വം എംപി, ഡോ. സെബാസ്റ്റ്യൻ പോൾ, ഡോ. കെ എം സീതി തുടങ്ങിയവർ സംസാരിക്കും.
സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്, ജനറൽ കൺവീനർ ഡോ. എം എൻ സുധാകരൻ, പ്രൊഫ. ആർ ബിന്ദു, എ വി ജഗന്നിവാസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 

‘ഇ എം എസിന്റെ ലോകം’ ദേശീയ സെമിനാർ 13 മുതൽ
കൊണ്ടോട്ടി
‘ഇ എം എസിന്റെ ലോകം’ ദേശീയ സെമിനാർ 13ന് കൊണ്ടോട്ടിയിൽ തുടങ്ങും. സെമിനാർ വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. 13ന‌് രാവിലെ 9.30ന് വൈദ്യർ അക്കാദമിയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇ എം എസ് അനുസ്മരണ പ്രഭാഷണം നടത്തും. വൈകിട്ട് അഞ്ചിന് കലാഭവൻ സതീഷിന്റെ നേതൃത്വത്തിൽ ഗാനമേളയും അരങ്ങേറും.

14ന് രാവിലെ 10 മുതൽ ചലച്ചിത്ര പ്രദർശനം നടക്കും. രാവിലെ 10ന് നെയ്ത്തുകാരൻ, രണ്ടിന‌് കഥാപുരുഷൻ, അഞ്ചിന‌് വസന്തത്തിന്റെ കനൽവഴികൾ എന്നീ സിനിമകളാണ് പ്രദർശിപ്പിക്കുക.15ന് വിദ്യാർഥികൾക്ക് വേണ്ടിയുള്ള ക്വിസ്, ഉപന്യാസ മത്സരം എന്നിവ നടക്കും. രാവിലെ 9.30ന് ക്വിസ് മത്സരം ആരംഭിക്കും. 11ന് ഉപന്യാസ മത്സരവും നടക്കും. 16, 17 തീയതികളിലാണ് സെമിനാർ. മൊറയൂർ ജിഎം ഗാർഡനിൽ 16ന് രാവിലെ ഒമ്പതിന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള ഉദ്ഘാടനംചെയ്യും. 16ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കും.


പ്രധാന വാർത്തകൾ
 Top