24 June Monday

തൃശൂരിൽ ടാങ്കർ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച്‌ രണ്ടുമരണം

വെബ് ഡെസ്‌ക്‌Updated: Saturday May 11, 2019

തൃശൂർ> മുണ്ടൂർ പുറ്റേക്കരയിൽ ടാങ്കർ ലോറിയും ഓട്ടോ റിക്ഷയും കുട്ടിയിടിച്ച്‌ രണ്ടുപേർ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന മലപ്പുറം തിരുർ ഒഴൂർ പൈക്കാട്‌ മണിയുടെ ഭാര്യ രുഗ്‌മിണി, മണിയുടെ സഹോദരൻ രവീന്ദ്രന്റെ മകൻ അലൻ കൃഷ്‌ണ(6) എന്നിവരാണ്‌ മരിച്ചത്‌.

ഓട്ടോയിൽ ഇടിച്ചശേഷം ടാങ്കർ ലോറി സമീപത്തെ മതിലിലേക്ക്‌ ഇടിച്ചുകയറി. ടാങ്കർ കാലിയായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top