13 May Thursday

എ വിജയരാഘവനും ബി വെങ്കടും 
ബി രാഘവന്റെ വീട്‌ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Apr 11, 2021


കൊട്ടാരക്കര
കോവിഡ് ബാധിച്ചു‌ മരിച്ച സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും കെഎസ്‌കെടിയു നേതാവുമായിരുന്ന ബി രാഘവന്റെ വീട്‌ അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ പ്രസിഡന്റ്‌ ബി വെങ്കട്‌, ജനറൽ സെക്രട്ടറി എ വിജയരാഘവൻ‌ എന്നിവർ സന്ദർശിച്ചു. ബി രാഘവന്റെ ഭാര്യ രേണുക ബേബിയുമായും കുടുംബാംഗങ്ങളുമായും നേതാക്കൾ സംസാരിച്ചു. 

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ എൻ ബാലഗോപാൽ, കെഎസ്‌കെടിയു സംസ്ഥാന സെക്രട്ടറി എൻ ആർ ബാലൻ, ജില്ലാ പ്രസിഡന്റ്‌ പി വി സത്യൻ, സെക്രട്ടറി പി എ എബ്രഹാം, ജോർജ്‌ മാത്യു, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ഹർഷകുമാർ, സിപിഐ എം കൊട്ടാരക്കര ഏരിയ സെക്രട്ടറി പി കെ ജോൺസൻ, സി മുകേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top