25 May Saturday

ശ്രീലക്ഷ്‌മിയെ പ്രവാസി കൂട്ടായ്‌മ ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Apr 11, 2019


ആലുവ
സിവിൽ സർവീസ്‌ പരീക്ഷയിൽ 29–-ാം റാങ്ക്‌ നേടിയ ശ്രീലക്ഷ്‌മിക്ക്‌ പ്രവാസികളുടെ ആദരം. ആലുവ റസിഡൻസ്‌ ഓവർസീസ്‌ മലയാളീസ്‌ അസോസിയേഷൻ (അരോമ) ആണ്‌ ശ്രീലക്ഷ്‌മിയെ ആദരിച്ചത്‌.  എറണാകുളം സിറ്റി പൊലീസ്‌ കമീഷണർ എസ്‌ സുരേന്ദ്രൻ പുരസ്‌കാരം സമ്മാനിച്ചു.

മനസ്സ്‌ മടുക്കാതെ പഠിച്ചാൽ വിജയം നേടാനാകുമെന്ന്‌ ശ്രീലക്ഷ്‌മി പറഞ്ഞു. നാലുതവണ പരാജയപ്പെട്ടിട്ടും വീണ്ടും ശ്രമിക്കാൻ പിന്തുണ നൽകിയത്‌ മാതാപിതാക്കളാണ്‌. വനിതകൾക്ക്‌ സിവിൽ സർവീസിൽ കൂടുതൽ പ്രാതിനിധ്യം ലഭിക്കേണ്ടതുണ്ട്‌. അതിനുള്ള സാഹചര്യം ഒരുക്കണം. ഇത്രയും നാൾ നൽകിയ കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രോത്സാഹനത്തിനും ആലുവായിലെ പ്രവാസികൾ നൽകിയ സ്വീകരണത്തിനും ശ്രീലക്ഷ്‌മി നന്ദി പറഞ്ഞു.

അരോമ പ്രസിഡന്റ്‌ മുഹമ്മദ്‌ കെ മക്കാർ അധ്യക്ഷനായി. പഞ്ചായത്ത്‌ അംഗം ഗീത സലിംകുമാർ, അരോമ സെക്രട്ടറി സിദ്ദിഖ്‌ മുഹമ്മദ്‌, ട്രഷറർ മുരളി പറാട്ട്‌, കോ‐ഓർഡിനേറ്റർ ഷെമീർ കല്ലുങ്കൽ, ബാലൻനായർ എന്നിവർ സംസാരിച്ചു. ശ്രീലക്ഷ്‌മിയുടെ മാതാപിതാക്കളായ രാമചന്ദ്രൻ, കലാദേവി എന്നിവർ  പങ്കെടുത്തു.
 


പ്രധാന വാർത്തകൾ
 Top