25 May Saturday

വിടവാങ്ങിയത‌് അധികാരകേന്ദ്രം; ഇനി എന്ത‌് ?

എസ‌് മനോജ‌്Updated: Thursday Apr 11, 2019



കേരള കോൺഗ്രസുകളിൽ ചെയർമാൻ എന്നത‌് അവസാനവാക്കാണ‌്. ആ പദവിയിൽ ഇരുന്ന ഏറ്റവും തലയെടുപ്പും ആജ്ഞാശക്തിയും തന്ത്രജ്ഞതയുമുള്ള കെ എം മാണിയാണ‌് ഇല്ലാതായത‌്. നാലു പതിറ്റാണ്ടായി സംഘടനയിലെ ഏകശില നേതൃത്വമായിരുന്നു കെ എം മാണി.  ഇനി ആര‌് ആ സ്ഥാനത്തേക്ക‌് എത്തും എന്നതാണ‌് ചോദ്യം.

മകൻ ജോസ‌് കെ  മാണി എംപിയാണ‌് വൈസ‌് ചെയർമാൻ. പി ജെ ജോസഫ‌് വർക്കിങ് ചെയർമാൻ. സി എഫ‌് തോമസ‌് ഡപ്യൂട്ടി ചെയർമാൻ.  കുടുംബ സ്വത്തുപോലെ സ്വന്തം പാർടിയും മക്കളിലേക്കെത്തുന്നതാണ‌് കേരള കോൺഗ്രസ‌് രീതി.  ആ ചരിത്രം വഴിമാറുമോയെന്നാണ‌് കോട്ടയം കാക്കുന്നത‌്. ലോക‌്സഭാ തെരഞ്ഞെടുപ്പുവേളയിൽ ഉണ്ടായ സ്ഥാനാർഥി തർക്കം കേവലം ഒരു സീറ്റെന്നതിൽ കേന്ദ്രീകരിച്ചല്ലായിരുന്നു. കെ എം മാണി ഗുരതര രോഗത്തിന്റെ പിടിയിലകപ്പെട്ട പശ‌്ചാത്തലത്തിൽ കൂടിയാണ‌് തർക്കം കനത്തത‌്. ഇനി ആദ്യ നേതൃയോഗം ചർച്ചക്കെടുക്കുന്നത‌് ചെയർമാൻ ആരെന്ന ഗൗരവകാര്യം തന്നെ.

ആ യോഗം തെരഞ്ഞെടുപ്പിന‌് ശേഷം ചേരുമെന്ന‌് കേരള കോൺഗ്രസ‌് ഉന്നത നേതാവ‌് ‘ദേശാഭിമാനി’യോട‌് പറഞ്ഞു. പാലായിൽ ആറു മാസത്തിനുള്ളിൽ ഉപതെരഞ്ഞെടുപ്പ‌് വരും. അതിലെ സ്ഥാനാർഥി ആരെന്നത‌് സംബന്ധിച്ചും തുടർ യോഗങ്ങളിൽ തകർക്കവും ഉറപ്പ‌്.


പ്രധാന വാർത്തകൾ
 Top