26 February Wednesday

മറ്റ്‌ ഗവർണർമാർക്കില്ലാത്ത അത്യുത്സാഹം: ഉമ്മന്‍ചാണ്ടി

വെബ് ഡെസ്‌ക്‌Updated: Saturday Jan 11, 2020


തിരുവനന്തപുരം
മറ്റ്‌ സംസ്ഥാനങ്ങളിലെ ഗവർണർമാർക്കില്ലാത്ത അത്യുത്സാഹമാണ് പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്നതിൽ കേരള ഗവർണർക്കുള്ളതെന്ന്‌ എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. ഗവർണറുടെ നടപടി പദവിക്ക് നിരക്കാത്തതാണ്‌. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന സമരം ജയിച്ചേ മതിയാകൂ എന്നും അദ്ദേഹം പറഞ്ഞു. നെഹ്‌റു സെന്റർ ചെയർമാൻ എം എം ഹസ്സൻ രാജ്ഭവനു മുന്നിൽ നടത്തിയ 24 മണിക്കൂർ ഉപവാസത്തിന്റെ സമാപനസമ്മേളനത്തിൽ സംസാരിക്കുകയിരുന്നു ഉമ്മൻചാണ്ടി.

കേരള ചരിത്രം പഠിച്ചാൽ ഫാസിസ്റ്റ് ഭരണാധികാരിയായിരുന്ന സർ സി പി എങ്ങനെയാണ് നാടുവിട്ടതെന്ന് ഗവർണർക്ക്‌ മനസ്സിലാകുമെന്ന്‌ എം എം ഹസ്സൻ പറഞ്ഞു. വി എം സുധീരൻ, ആർച്ച് ബിഷപ് സൂസപാക്യം, ഡോ. ഗബ്രിയൽ മാർ ഗ്രിഗോറിയസ്, ഇബ്രാഹിം മൗലവി, തമ്പാനൂർ രവി, പാലോട് രവി, എൻ ശക്തൻ, എം വിൻസന്റ് എംഎൽഎ, പന്തളം സുധാകരൻ എന്നിവർ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top