27 September Sunday

ആർഎസ്എസ് നേതാവിന്റെ കൊലപാതകം ; എൻഡിഎഫുകാരുടെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 11, 2020


കൊച്ചി
ആർഎസ്എസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ എൻഡിഎഫുകാരുടെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു. ആർഎസ്എസ് ശാരീരിക ശിക്ഷാ പ്രമുഖുമായിരുന്ന വള്ളികുന്നം ചെങ്കിലത്ത് വിനോദിനെയാണ്‌ (23) പത്തോളം എൻഡിഎഫുകാർ ചേർന്ന് കൊലപ്പെടുത്തിയത്. എൻഡിഎഫ് പ്രവർത്തകരും തഴവ സ്വദേശികളുമായ നജീബ്, ഷമീർ, വള്ളികുന്നം സ്വദേശികളായ നൗഷാദ്, നിസാം, ഷിഹാബുദീൻ എന്നിവരുടെ ശിക്ഷയാണ് കോടതി ശരിവച്ചത്.

പ്രതികൾക്കെതിരെ സാക്ഷിമൊഴികളുണ്ട്‌. വിചാരണക്കോടതി ഉത്തരവിൽ ഇടപെടാൻ മറ്റു കാരണങ്ങൾ കാണുന്നില്ലെന്നും ജസ്റ്റിസുമാരായ എ ഹരിപ്രസാദും എൻ അനിൽകുമാറും ഉത്തരവിൽ വ്യക്തമാക്കി.

നേരത്തെ ആലപ്പുഴ കടവിനാൽ മുസ്ലിം പള്ളിയിൽ അതിക്രമിച്ചു കയറി അഷ്‌റഫ് എന്നയാളെ കൊലപ്പെടുത്തിയ കേസിൽ വിനോദിനെ കീഴ്‌ക്കോടതി ശിക്ഷിച്ചിരുന്നു. ഈ കൊലപാതകത്തിന്റെ വൈരാഗ്യം തീർക്കാനാണ് ഫുട്ബോൾ കളി കഴിഞ്ഞ്  വീട്ടിലേക്ക് പോയ വിനോദിനെ ബൈക്കിലെത്തി കൊലപ്പെടുത്തിയത്. 2007 ഡിസംബർ 23നായിരുന്നു സംഭവം. കേസിൽ അഞ്ച് പ്രതികളെ മാവേലിക്കര സെഷൻസ് കോടതി വെറുതെ വിട്ടിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top