27 September Sunday

ശബരിമല മകരവിളക്കിന്‌ ഒരുക്കങ്ങളായി ; പ്രതീക്ഷിക്കുന്നത്‌ 5 വർഷത്തെ ഏറ്റവും വലിയ തീർഥാടക പ്രവാഹം

വെബ് ഡെസ്‌ക്‌Updated: Saturday Jan 11, 2020


തിരുവനന്തപുരം
ശബരിമല മകരവിളക്കുമായി ബന്ധപ്പെട്ട്‌ ഏർപ്പെടുത്തിയ  ക്രമീകരണങ്ങൾ വെള്ളിയാഴ്‌ച ചേർന്ന ദേവസ്വംബോർഡ്‌ യോഗം വിലയിരുത്തി. 15നാണ്‌ മകരവിളക്ക്‌.
അഞ്ചുവർഷത്തിനിടയിലെ ഏറ്റവും വലിയ തീർഥാടകത്തിരക്കാണ്‌ ബോർഡ്‌ ഇത്തവണ മകരവിളക്കിനു പ്രതീക്ഷിക്കുന്നത്‌. അതിനനുസരിച്ചുള്ള വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി പ്രസിഡന്റ്‌  എൻ വാസു  പറഞ്ഞു. കൂടുതൽ വാഹനങ്ങൾ പാർക്ക്‌ ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്‌. അപ്പം, അരവണ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തി. സാധാരണ കുടിവെള്ളത്തിന്റെ കാര്യത്തിലാണ്‌ ബുദ്ധിമുട്ടുണ്ടാകാറുള്ളത്‌. ഇത്തവണ കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്തി. വിവിധ വകുപ്പുകളുമായി ചേർന്ന്‌  എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായും അദ്ദേഹം
പറഞ്ഞു.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top