13 December Friday

ജില്ലാകമ്മിറ്റിയുടെ ഫേസ്‌ബുക്ക്‌ പേജ്‌ ഹാക്ക്‌ ചെയ്തത്‌ കോൺഗ്രസുകാർ: കെ പി ഉദയഭാനു

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

പത്തനംതിട്ട > സിപിഐ എം പത്തനംതിട്ട ജില്ലാകമ്മിറ്റിയുടെ ഫേസ്‌ബുക്ക്‌ പേജ്‌ കോൺഗ്രസ്‌ പ്രവർത്തകർ ഹാക്ക്‌ ചെയ്‌തുവെന്ന്‌  ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. ജില്ലാ കമ്മിറ്റിയുടെ പേജിൽ  പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീഡിയോ വന്ന സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ഉദയഭാനു.

പത്തനംതിട്ട സിപിഐ എം എഫ്ബി പേജില്‍ പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചുകൊണ്ടുള്ള വീഡിയോ  വന്ന സംഭവത്തില്‍ പ്രതികരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. കോൺഗ്രസുകാർക്കാണ്‌ ഇത്തരം ശീലമുള്ളതെന്നും സംഭവത്തിൽ എസ്‌പിയ്ക്ക്‌ പരാതി നൽകുമെന്നും  ഉദയഭാനു പറഞ്ഞു.

വ്യാജ ഐഡികാർഡ് ഉണ്ടാക്കി പ്രസിഡന്റ്‌ ആയ ആളാണ്‌ രാഹുൽ. സ്വന്തം വീടിരിക്കുന്ന വാർഡിൽ പോലും രാഹുൽ നിന്നാൽ ജയിക്കില്ല. സ്വന്തം നാട്ടില്‍ ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ യാതൊരു അംഗീകാരവും രാഹുലിന് ഇല്ലെന്നും സംഭവത്തിൽ  ഉദയഭാനു  പ്രതികരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top