കാലടി
സംസ്കൃത സർവകലാശാല പഞ്ചായത്ത് ബസ് സ്റ്റാൻഡിനുസമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ശനിയാഴ്ച രാവിലെ 6.20നാണ് സംഭവം. മലപ്പുറം നിലമ്പൂർ സ്വദേശിയായ സബീബ് കുണ്ടപ്പാലിയുടെ ഒമ്നി വാനാണ് തീപിടിച്ചത്. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. കാർ പൂർണമായും കത്തിനശിച്ചു.
എയർപോർട്ടിനുസമീപം താമസിക്കുന്ന സബീബ്, കാലടിയിലെ കടകളിൽ പലഹാരം വിതരണം ചെയ്തശേഷം തിരിച്ച് വീട്ടിലേക്ക് പോകുംവഴിയായിരുന്നു അപകടം. ബാറ്ററിയിൽനിന്ന് ഷോർട്ട് സർക്യൂട്ടുണ്ടായി ഇന്ധനടാങ്കിലേക്ക് തീ പടർന്നതാണെന്നാണ് നിഗമനം.
അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. അങ്കമാലിയിൽനിന്ന് എത്തിയ അഗ്നി–-രക്ഷാ സേനാംഗങ്ങൾ തീയണച്ചു. ലീഡിങ് ഫയർമാൻ പി വി പൗലോസിന്റെ നേതൃത്വത്തിൽ ഫയർമാൻ ഡ്രൈവർ പി എ സജാദ്, ഫയർമാൻമാരായ കെ ജി സാംസൺ, റെജി എസ് വാര്യർ, അനിൽ മോഹൻ, മുഹമ്മദ് ഷബീർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..