13 December Friday

കുഫോസില്‍ മത്സ്യക്കൃഷി പരിശീലനം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2019


കൊച്ചി -
കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ പരിശീലനം പൂർത്തിയാക്കിയ പട്ടികവിഭാഗം കർഷകർക്ക് മത്സ്യക്കൃഷി തുടങ്ങാൻ ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്തു. കൃത്രിമ കുളങ്ങൾ നിർമിക്കാനുള്ള ടാർപോളിൻ ഷീറ്റുകൾ, എയർ ഫിൽറ്ററുകൾ, എയറേറ്റുകൾ, മത്സ്യക്കുഞ്ഞുങ്ങൾ, തീറ്റ , വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള  ഉപകരണം എന്നിവയാണ്  നൽകിയത്.

തെരഞ്ഞെടുത്ത  50  കർഷകരാണ് അഞ്ചുദിവസത്തെ പരിശീലനത്തിൽ പങ്കെടുത്തത്. ഗോവയിലെ ദേശീയ തീരദേശ കാർഷിക ഗവേഷണകേന്ദ്രവും കുഫോസിലെ ഫിഷറീസ് ഫാക്കൽറ്റിയും സംയുക്തമായാണ്  പരിശീലനം സംഘടിപ്പിച്ചത്.

തീരദേശ കാർഷിക ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. ഇ ബി ചാക്കുർകർ സാധനങ്ങൾ വിതരണം ചെയ്തു. കുഫോസ് വൈസ് ചാൻസലർ ഡോ. എ രാമചന്ദ്രൻ അധ്യക്ഷനായി.


പ്രധാന വാർത്തകൾ
 Top