19 November Tuesday

എൻഡിഎ സജീവമല്ല, പലതിനും കാരണം ബിജെപിയുടെ ഇടപെടൽ തുഷാർ വെള്ളാപ്പള്ളി

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2019


കോട്ടയം
എൻഡിഎയുടെ പ്രവർത്തനം സജീവമല്ലെന്ന്‌ ബിഡിജെഎസ്‌ സംസ്ഥാന എക്‌സിക്യൂട്ടീവില്‍  വിമർശം. ബിജെപിയുടെ ഇടപെടലാണ്‌ പലതിനും കാരണമെന്നും വിമർശം ഉയർന്നു. വാർത്താ സമ്മേളനത്തിൽ എൻഡിഎ ചെയർമാൻ തുഷാർ വെള്ളാപ്പള്ളി ഇക്കാര്യം തുറന്നുപറഞ്ഞു. പഞ്ചായത്തുതലത്തിൽപോലും ശക്തമല്ല. 

ഉപതെരഞ്ഞെടുപ്പിൽ അരൂരിലടക്കം എൻഡിഎയുടെ പ്രവർത്തനം നടന്നിട്ടില്ല.  പാലായിൽ ബിഡിജെഎസിന്റെ വോട്ട്‌ ചോർന്നിട്ടില്ല. ബിജെപിയില്‍ നിന്നാണ്  വോട്ട്‌ ചോർന്നതെന്ന് സ്ഥാനാർഥിതന്നെ പറഞ്ഞു. ഘടകകക്ഷികളെ കൂടെ നിർത്തുന്നതിൽ ബിജെപി പരാജയപ്പെട്ടെന്നും- തുഷാർ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top