16 October Wednesday

ചടയന്‌ നാടിന്റെ സ്‌മരണാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

കണ്ണൂർ> സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്‌ നാടിന്റെ സ്‌മരണാഞ്ജലി. 26–-ാം ചരമവാർഷികം പ്രഭാതഭേരിയോടെ പതാക ഉയർത്തിയും മറ്റു പരിപാടികളോടെയും ആചരിച്ചു. കണ്ണൂർ പയ്യാമ്പലത്തെ സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചനയും അനുസ്‌മരണ യോഗവും നടന്നു. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം അംഗം എ വിജയരാഘവൻ സംസാരിച്ചു. കെ പി സഹദേവൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം വി ജയരാജൻ സ്വാഗതം പറഞ്ഞു. പുഷ്‌പ്പാർച്ചനയിൽ  സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി  വി രാജേഷ്‌, എൻ ചന്ദ്രൻ തുടങ്ങിയവരും  ചടയന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു.ജന്മനാടായ കമ്പിൽ ടൗണിൽ ബഹുജനപ്രകടനത്തിനുശേഷം നടന്ന അനുസ്‌മരണ സമ്മേളനം എ വിജയരാഘവൻ ഉദ്‌ഘാടനംചെയ്‌തു. പി പവിത്രൻ അധ്യക്ഷനായി. എം വി ജയരാജൻ, ടി വി രാജേഷ്, ടി കെ ഗോവിന്ദൻ, കെ ചന്ദ്രൻ, കെ സി ഹരികൃഷ്ണൻ, എൻ അനികുമാർ എന്നിവർ സംസാരിച്ചു. എൻ അശോകൻ സ്വാഗതം പറഞ്ഞു. പാർട്ടി  സംസ്ഥാനകമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിൽ  കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി പതാക ഉയർത്തി.

തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസായ കാട്ടായിക്കോണം വി ശ്രീധർ സ്‌മാരകത്തിൽ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം സി ജയൻബാബു പതാക ഉയർത്തി. ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിൽ ചീഫ്‌ ന്യൂസ്‌ എഡിറ്റർ കെ പ്രേമനാഥ്‌ പതാക ഉയർത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top