23 October Friday

സ്‌കൂൾ തുറക്കുന്നത്‌ ആലോചിച്ചശേഷം, ജാഗ്രതയോടെയുള്ള തീരുമാനം ഉണ്ടാകും: മന്ത്രി സി രവീന്ദ്രനാഥ്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 10, 2020


സെപ്‌തംബർ 21 മുതൽ സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച മാർഗനിർദേശം ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ടെങ്കിലും സംസ്ഥാനത്ത്‌ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന്‌ മന്ത്രി സി രവീന്ദ്രനാഥ്‌  പറഞ്ഞു. 

കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള ഒമ്പതുമുതൽ 12 വരെയുളള ക്ലാസുകൾമാത്രം 21 മുതൽ ആരംഭിക്കാനാണ്‌ കേന്ദ്ര നിർദേശം. സംസ്ഥാനത്ത്‌ ഇക്കാര്യത്തിൽ‌ ജാഗ്രതയോടെയുള്ള തീരുമാനം ഉണ്ടാകും. മഹാമാരിയുടെ സാന്നിധ്യം കുറയുന്ന മുറയ്‌ക്ക്‌  ക്ലാസുകൾ ക്ലാസുമുറികളിലേക്ക്‌ മാറ്റാൻ വിദ്യാഭ്യാസ വകുപ്പ്‌ സജ്ജമാണ്‌. എന്നാൽ, ആരോഗ്യ വകുപ്പുമായി കൂടിയാലോചന ആവശ്യമാണ്‌. കുട്ടികളുടെ സുരക്ഷയും സാമൂഹ്യ അകലവും ഉറപ്പാക്കാൻ പൊലീസ്‌ ഉൾപ്പെടെയുള്ള വകുപ്പുകളുടെ നിർദേശങ്ങളും സ്വീകരിക്കേണ്ടതുണ്ട്‌.

സ്‌കൂൾ തുറന്നാൽ പഠന പ്രവർത്തനങ്ങൾ എങ്ങനെ വേണമെന്നത്‌ സംബന്ധിച്ച്‌ റിപ്പോർട്ട്‌ നൽകാൻ കരിക്കുലം സ്‌റ്റിയറിങ്‌ കമ്മിറ്റി എസ്‌സിഇആർടി ഡയറക്ടർ ഡോ. ജെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top